റാഫേല്‍ ഇടപാട്; നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

റാഫേല്‍ ഇടപാട്; നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

അംബികാപൂര്‍: റാഫേല്‍ യുദ്ധവിമാന കരാര്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയെ 15 മിനിട്ട് സംവാദത്തിന് താന്‍ വെല്ലുവിളിക്കുകയാണ്. അതിനായി ഏതിടത്തും ഏതു സമയത്തും എത്താന്‍ തയ്യാറാണ്. അനില്‍ അംബാനിയെയും എച്ച്എഎലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ട് മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുല്‍ മോദിയെ വെല്ലുവിളിച്ചത്. 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തും. ജോലി പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കും. അധികാരത്തിലെത്തിയാല്‍ വന്നാല്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



from mangalam.com https://ift.tt/2Tosggw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages