ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു: റോഡ് ഉപരോധം, മാര്‍ച്ച്, സംഘര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു: റോഡ് ഉപരോധം, മാര്‍ച്ച്, സംഘര്‍ഷം

ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിച്ചു. ദേശീയ പാതകളില്‍ ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞു തുടരുന്ന പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും നേതാക്കളിടപ്പെട്ട് ശാന്തമാക്കി. പലയിടത്തും വാഹനഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ചിലയിടത്ത് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ചും നടക്കും.

ശബരിമലയില്‍ പോകാനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനൊപ്പം വന്ന ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാന്റ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും, തുലാമാസ പൂജകള്‍ക്കും ശബരിമല നടതുറന്നപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയില്‍ തമ്പടിച്ചിരുന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



from mangalam.com https://ift.tt/2zeD2Od
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages