ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്നതിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്നതിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ബിജെപി

കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്നതിന് ബിജെപി നിയമവഴി തേടുന്നു. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പോലീസ് ക്രമസമാധാനപ്രശ്‌നങ്ങളുടെ പേരില്‍ തീര്‍ഥാടകരുടെ അവകാശങ്ങളില്‍ പോലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹര്‍ജി നല്‍കും.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാന്‍ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ശബരിമലയിലെ പോലീസ് നിയന്ത്രത്തിനെതിരെ ശബരിമല കര്‍മ്മസമിതി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. പോലീസിന്റെ നിയന്ത്രണം ഭക്തരെ വലയ്ക്കുന്നുവെന്നാണ് കകര്‍മ്മ സമിതിയുടെ പരാതി. ഇന്ന് ഇടുക്കിയില്‍ ചില പരിപാടികള്‍ ഉള്ള ഗവര്‍ണര്‍ ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചയാരിക്കും കൂടിക്കാഴ്ച നടത്തുന്നത്.

ശബരിമല സന്നിധാനത്ത് പോലീസിന്റെ നിയന്ത്രണങ്ങളില്‍ ദേവസ്വംബോര്‍ഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത എതിര്‍പ്പ് അറിയിച്ചതോടെ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് വരുത്താന്‍ പൊലീസ് തയ്യാറായി. എന്നാല്‍ രാത്രി നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവര്‍ക്കോ, വൃദ്ധരും ശാരീരിക അവശതകളുമുള്ളവരുമല്ലാത്തവര്‍ക്കോ സന്നിധാനത്ത് ഇപ്പോഴും തുടരാന്‍ അനുമതിയില്ല. സന്നിധാനത്ത് തുടരാന്‍ പൊലീസ് അനുമതി നല്‍കിയവര്‍ക്ക് വിരിവയ്ക്കുന്നതിനുള്‍പ്പടെ അനുവാദവുമുണ്ട്.



from mangalam.com https://ift.tt/2Q2a8KK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages