സന്നിധാനത്ത് തീര്‍ത്ഥാടകര്‍ പകലും നിയന്ത്രണം; ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ പകലും നിയന്ത്രണം; ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് നിയന്ത്രണം

സന്നിധാനം: രാത്രിക്ക് പുറമെ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പകലും നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ പോലീസ് തീരുമാനം. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിനായാണ് ഇത്തരം തീരുമാനം. അതേസമയം, ഇന്ന് സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവാണുള്ളത്. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും പതിനെട്ടാം പടിയില്‍ വരി നില്‍ക്കാതെ തന്നെ കയറാവുന്ന നിലയാണ്.

രാഷ്ട്രീയനേതാക്കളടക്കം ഇന്ന് വൈകിട്ടോടെ കൂടുതല്‍ പേര്‍ ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്താന്‍ സാധ്യതയുള്ളതിനാലാകാം നിയന്ത്രണങ്ങളെന്നാണ് കരുതപ്പെടുന്നത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാല്‍ മതിയെന്നാണ് പൊലീസ് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇപ്പോള്‍ നിലയ്ക്കല്‍ പിടിച്ചിട്ടിരിക്കുകയാണ്.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സൗകര്യങ്ങളും പമ്പയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ പറഞ്ഞു. ഭക്തര്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അവരെ വലയ്ക്കുന്നുവെന്നും അത് പിന്‍വലിയ്ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം അധികം പേരെ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് അവരോട് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ച ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല ഇന്ന് വൈകിട്ട് ശബരിമല സന്ദര്‍ശിക്കും. പൊലീസ് അവരെ തടയില്ല. മല കയറിയാല്‍ ദര്‍ശനം കഴിഞ്ഞാലുടനെ താഴെ ഇറങ്ങാമെന്ന് ഇന്നലെ തിരുവല്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അവര്‍ എഴുതി നല്‍കിയിരിക്കുന്നത്. അതനുസരിച്ച് ദര്‍ശനം നടത്തി അവര്‍ താഴെ ഇറങ്ങുമെന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2BfhOkD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages