സുരേന്ദ്രന്‍ മലചവിട്ടിയത് അമ്മ മരിച്ച് ഒരു വര്‍ഷമാകും മുന്‍പ്, ആചാര ലംഘനം: മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സുരേന്ദ്രന്‍ മലചവിട്ടിയത് അമ്മ മരിച്ച് ഒരു വര്‍ഷമാകും മുന്‍പ്, ആചാര ലംഘനം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാനെത്തി ജയിലിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ മരിച്ച് ഒരു വര്‍ഷമാകുംമുന്‍പ് കെ. സുരേന്ദ്രന്‍ മല ചവിട്ടി. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരുവര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണു വിശ്വാസത്തെക്കുറിച്ചു പറയുന്നത്. ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലും സമാന ആരോപണം ഉയരുന്നുണ്ട്. അമ്മ മരിച്ചു നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും ആ നിലയ്ക്കു സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയത് ആചാരലംഘനമാണെന്നുമാണു വിമര്‍ശനമുയരുന്നത്. എന്നാല്‍ മരണം കഴിഞ്ഞ് 41 ദിവസത്തെ പുലയ്ക്കു ശേഷം ക്ഷേത്രദര്‍ശനം നടത്താമെന്നും അതാണ് ആചാരമെന്നും സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്യാണി (90) അന്തരിച്ചത്. സാധാരണഗതിയില്‍ 41 ദിവസത്തെ പുലയ്ക്കുശേഷം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. എന്നാല്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നാല്‍ ശബരിമലയിലും മറ്റും സാധാരണഗതിയില്‍ ഒരു വര്‍ഷത്തിനു ശേഷമേ വിശ്വാസികള്‍ പോകാറുള്ളൂ എന്നാണ് സുരേന്ദ്രനെ വിമര്‍ശിക്കുന്നവരുടെ വാദം. ഈ സാഹചര്യത്തിലാണ് ചിത്തിര ആട്ടതിരുന്നാളിനും മണ്ഡലകാലത്തും സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയതെന്നും വിമര്‍ശകര്‍ പറയുന്നു.

വിലക്ക് ലംഘിച്ച് ഇന്നലെ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ സുരേന്ദ്രന്‍ അടക്കം നാലു ബിജെപി നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെ ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്.



from mangalam.com https://ift.tt/2KdXYcj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages