തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ആയ സംഭവത്തില്‍ പോലീസ് ആക്രമണം നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോലീസ് ആവശ്യത്തിന് മരുന്നും വെള്ളവും അടക്കമുള്ള സൗകര്യങ്ങളും കിടക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിനുള്ള സൗകര്യവും നല്‍കിയെന്നും പറഞ്ഞു. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അമ്മ മരിച്ച് ഒരു വര്‍ഷമാകുംമുന്‍പ് കെ. സുരേന്ദ്രന്‍ മല ചവിട്ടി. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരുവര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണു വിശ്വാസത്തെക്കുറിച്ചു പറയുന്നത്. ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മരണം കഴിഞ്ഞ് 41 ദിവസത്തെ പുലയ്ക്കു ശേഷം ക്ഷേത്രദര്‍ശനം നടത്താമെന്നും അതാണ് ആചാരമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
ശബരിമല നിലപാടില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് കരിങ്കോടി കാണിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന പരിപാടിയുമായി ബന്ധപ്പെട്ട് പട്ടം സെന്റ് മേരീസ് കോളേജില്‍ നടത്തിയ പരിപാടിക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. സ്‌കൂളിന് പുറത്ത് നിന്ന കരിങ്കോടി കാണിച്ച പ്രവര്‍ത്തകര്‍ പിന്നീട് അകത്തുകയറിയും പ്രതിഷേധിച്ചു.
from mangalam.com https://ift.tt/2Bg4QTP
via IFTTT
No comments:
Post a Comment