കശ്മീരില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോകല്‍; 19കാരനെ തട്ടിക്കൊണ്ടുപോയി കഴിത്തറത്ത് കൊന്നതിന് ശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കശ്മീരില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോകല്‍; 19കാരനെ തട്ടിക്കൊണ്ടുപോയി കഴിത്തറത്ത് കൊന്നതിന് ശേഷം

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് ഭീകരവാദികള്‍ ഇന്ന് മറ്റൊരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി. തെക്കന്‍ കശ്മീര്‍ സ്വദേശിയായ സുഹൈല്‍ അഹമ്മദ് ഗനായ് ആണ് ഭീകരവാദികളുടെ പിടിയിലായതെന്ന് പോലീസ് റിപ്പോര്‍ട്ട്.

പത്തൊന്‍പത്കാരനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ സംഭവമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ പലയിടത്തായി തീവ്രവാദികള്‍ യുവാക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നുണ്ട്. സുരക്ഷാ സേനയെ സഹായിക്കുന്നുണ്ടെന്ന ധാരണയില്‍ വ്യാഴാഴ്ച 17കാരനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

നേരത്തെ കുല്‍ഗാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടു പേരെ തീവ്രവാദികള്‍ വിട്ടയച്ചെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടന്നുവരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.



from mangalam.com https://ift.tt/2qQQGCj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages