കോട്ടയം: ശബരിമലയിലെ പോലീസ് നിയന്ത്രത്തിനെതിരെ ശബരിമല കര്‍മ്മസമിതി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. പോലീസിന്റെ നിയന്ത്രണം ഭക്തരെ വലയ്ക്കുന്നുവെന്നാണ് കകര്‍മ്മ സമിതിയുടെ പരാതി. ഇന്ന് ഇടുക്കിയില്‍ ചില പരിപാടികള്‍ ഉള്ള ഗവര്‍ണര്‍ ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചയാരിക്കും കൂടിക്കാഴ്ച നടത്തുന്നത്.
രണ്ട് ദിവസങ്ങളായി പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹിയും അനുമതി ചോദിച്ചിരുന്നു. കര്‍മ്മസമിതിക്ക് വേണ്ടി എസ് ജെ ആര്‍ കുമാര്‍ ആണ് ഗവര്‍ണറെ കാണുന്നത്.
അതേസമയം, സന്നിധാനത്ത് രാത്രിയില്‍ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാന്‍ അനുവദിച്ചത്. നട അടച്ചാല്‍ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുന്‍ നിര്‍ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീര്‍ഥാടകര്‍ക്കും പോലീസ് ഇളവ് നല്‍കിയിരുന്നു.
from mangalam.com https://ift.tt/2Py83GW
via IFTTT
No comments:
Post a Comment