പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഈ മുത്തശ്ശി. 100 വയസില്‍ പ്രിയതമനെ വിവാഹം ചെയ്ത് ലോകത്തെ പ്രണയം കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് ഇരുവരും. 74 കാരനായ മാല്‍കം യീറ്റ്‌സിനെയാണ് നോറ മുത്തശ്ശി വിവാഹം ചെയ്തത്. വെയ്ല്‍സിലെ ഡെന്‍ബിഗ്‌ഷെയറില്‍ നിന്നാണ് ഈ വിവാഹവിശേഷം. മുപ്പതുവര്‍ഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാല്‍കവും വിവാഹിതരായത്.
ഒരു സ്‌കൂളിലെ പാചകകാരിയായിരുന്നു നോറ മുത്തശ്ശി. മുന്‍പ് രണ്ടു തവണ വിവാഹിതയായെങ്കിലും അധികകാലം അത് നീണ്ടുനിന്നില്ല. 1980 കളിലാണ് ബസ് െ്രെഡവറായിരുന്ന മാല്‍കത്തിനെ നോറ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് ഇരുവരും പരസ്പരം തണലായി. സഹായിച്ചും സ്‌നേഹിച്ചും 30 വര്‍ഷങ്ങള്‍. ഈ വര്‍ഷം ആരംഭത്തിലാണ് മാല്‍കം നമുക്ക് വിവാഹിതരായി കൂടെ എന്നു ചോദിച്ചത്. നൂറാം വയസ്സിലും നോറ മുത്തശ്ശിയുടെ സമ്മതം കൂടി കിട്ടിയതോടെ മക്കളെയും കൊച്ചുമക്കളെയും സാക്ഷിയാക്കി വീട്ടില്‍വച്ച് ഇരുവരും വിവാഹിതരായി.
വളരെ സന്തോഷകരമായ നിമിഷമാണെന്നും താനൊരു ഇരുപതുകാരനാണെന്നു തോന്നുന്നതായും മാല്‍കം പ്രതികരിച്ചു. ഇതില്‍ കൂടുതലായി മാല്‍കത്തിന് ഒന്നും തരാനാകില്ലെന്നും അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു നോറ മുത്തശ്ശി പറഞ്ഞത്. ഈ വേറിട്ട മുത്തശ്ശിവിവാഹത്തെ സോഷ്യല്‍ ലോകവും നെഞ്ചേറ്റുകയാണ്.
from mangalam.com https://ift.tt/2PynKhe
via IFTTT
No comments:
Post a Comment