മറയൂരില്‍ എടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

മറയൂരില്‍ എടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം

ഇടുക്കി: മറയൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ച നടത്തുവാന്‍ ശ്രമം. ഇടുക്കി മറയൂരില്‍ നിന്നും ബോവിക്കടവിലുള്ള എസ്ബിഐ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. അതേസമയം, പണം നഷ്ടപെട്ടില്ലെന്നാണ് പ്രാഥമീക നിഗമനം.

പ്രദേശത്ത് മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാല്‍ വൈദ്യുതി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

മഴയെത്തുടര്‍ന്ന് കഴിഞ്ഞ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഗം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്ഥലതെത്തി പരിശോധന നടത്തുകയാണ്.



from mangalam.com https://ift.tt/2FrSaNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages