യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗം: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗം: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

മലപ്പുറം: ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവമോർച്ചാ യോഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. യുവതികൾ പതിനെട്ടാംപടി ചവിട്ടുന്ന സാഹചര്യമുണ്ടായാൽ ശബരിമല നടയടയ്ക്കുന്ന കാര്യത്തിൽ നിയമോപദേശം തേടി തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നാണ് യോഗത്തിൽ ശ്രീധരൻപിള്ള പറഞ്ഞിരുന്നത്. എൻ ഡി എയുടെ രഥയാത്രക്ക് മലപ്പുറം എടപ്പാളിൽ നൽകിയ സ്വീകരണത്തിലാണ് ശ്രീധരൻപിള്ള നിലപാട് ആവർത്തിച്ചത്. തന്ത്രി പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ. വിളിച്ചത് തന്ത്രികുടുംബത്തിൽനിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ എന്ന് അറിയില്ല. തന്ത്രിയുടെ ശബ്ദം കേട്ട് പരിചയമില്ല. തന്ത്രികുടുംബത്തിലെ ആരെങ്കിലുമാകാം സംസാരിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതിനെ മാനിക്കുന്നു. അറസ്റ്റിനെ ഭയക്കുന്നില്ല.അന്നേദിവസം നൂറുകണക്കിന് ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. content highlights:p s sreedharanpilla on yuvamorcha meeting speech


from mathrubhumi.latestnews.rssfeed https://ift.tt/2zOmn3g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages