നെയ്യാറ്റിന്‍കര കൊലപാതകം: ഹരികുമാറിന് സിം സംഘടിപ്പിച്ചു കൊടുത്തയാള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

നെയ്യാറ്റിന്‍കര കൊലപാതകം: ഹരികുമാറിന് സിം സംഘടിപ്പിച്ചു കൊടുത്തയാള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനെ സഹായിച്ചയാൾ പിടിയിൽ. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാർ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഹരികുമാറിനൊപ്പം ഒളിവിൽ പോയ ബിനുവിന്റെ സഹൃത്താണ് സതീഷ് കുമാർ. തമിഴ്നാട്ടിലെ തൃപ്പരപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. ഒളിവിൽ പോയ ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബി എസ് എൻ എല്ലിന്റെയും സിം കാർഡുകൾ എടുത്തുനൽകുകയും കാറുകൾ ഏർപ്പാടാക്കി നൽകിയതും സതീഷ് ആണെന്നാണ് നിഗമനം. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തർക്കത്തിനിടെ ഹരികുമാർ പിടിച്ചു തള്ളിയ സനൽകുമാർ വാഹനമിടിച്ച് മരിച്ചത്. തുടർന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. content highlights;man arrested for providing sim card to neyyattinkara murder accused Dysp Harikumar


from mathrubhumi.latestnews.rssfeed https://ift.tt/2z6EjXr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages