ആറ് ഭീകരരെ വധിച്ച ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ സൈന്യത്തിനുനേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ആറ് ഭീകരരെ വധിച്ച ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ സൈന്യത്തിനുനേരെ കല്ലേറ്

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ ആറ് ഭീകരർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ സുരക്ഷാ സൈന്യത്തിനുനേരെ പ്രതിഷേധക്കാരുടെ കല്ലേറ്. നിരനിരയായി നീങ്ങുന്ന സൈനിക വാഹനങ്ങൾക്കുനേരെ പ്രതിഷേധക്കാർ കല്ലെറിയുന്നതിന്റെ വീഡിയോ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടു. കൂട്ടംകൂടി നിന്നാണ് കല്ലേറ്. ചിലർ വാഹനങ്ങളുടെ തൊട്ടടുത്തേക്ക് ഓടിയെത്തി സൈനികരെ കല്ലെറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പാക് ഭീകരൻ അടക്കമുള്ളവരെയാണ് ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഞായറാഴ്ച രാവിലെ സൈന്യം വധിച്ചത്. ഒരു സൈനികൻ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിക്കുകയും ചെയ്തു. മണിക്കൂറുകൾക്കകം ആയിരുന്നു കല്ലേറെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. മുഷ്താഖ് അഹമ്മദ് മിർ, മുഹമ്മദ് അബ്ബാസ് ഭട്ട്, ഉമർ മജീദ് ഗാനി, മുഹമ്മദ് വസീം വാഗെ, ഖാലിദ് ഫറൂഖ് എന്നിവരെയും പാക് ഭീകരനെന്ന് സംശയിക്കുന്നയാളെയുമാണ് സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചത്. ഷോപിയാനിൽ ഭീകരർ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സൈന്യം ശനിയാഴ്ച രാത്രി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സൈന്യത്തിനുനേരെ ഭീകരർ വെടിവച്ചത്. തുടർന്നുണ്ടായ ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെവരെ നീണ്ടു. #WATCH: Protesters pelt stones on the vehicles of security forces in Shopian following the encounter in Kapran Batagund area which concluded earlier today. 6 terrorists were neutralised and one Army jawan died in action. #JammuandKashmir pic.twitter.com/0YHX3sFAX9 — ANI (@ANI) 25 November 2018 Content Highlights:Shopian encounter, Stone pelting on security forces


from mathrubhumi.latestnews.rssfeed https://ift.tt/2SegmVp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages