തഴഞ്ഞവര്‍ക്ക് യോഗ്യതയില്ലെന്ന വാദം പൊളിയുന്നു, മന്ത്രി ജലീലിന്‌ കൂടുതല്‍ കുരുക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

തഴഞ്ഞവര്‍ക്ക് യോഗ്യതയില്ലെന്ന വാദം പൊളിയുന്നു, മന്ത്രി ജലീലിന്‌ കൂടുതല്‍ കുരുക്ക്‌

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ ജനറൽമാനേജർ തസ്തികയിലേക്ക് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്ത് അഭിമുഖത്തിൽ പങ്കെടുത്തവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക്മന്ത്രിബന്ധുവിനെക്കാളും യോഗ്യതയുണ്ടെന്ന് വ്യക്തമായതായി ആരോപണം ഉന്നയിച്ച പി.കെ ഫിറോസ് പറയുന്നു. ജനറൽമാനേജർ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയിൽ ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതിൽ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാൾ സർക്കാർ സർവീസിൽ ജോലിചെയ്യുന്നയാളുമായിരുന്നു. കൂടാതെ നിയമനം ലഭിച്ച കെ.ടി അദീപിന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പറയുന്ന മാനദണ്ഡത്തിനും അപ്പുറമായിരുന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ബുധനാഴ്ച ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ ഓഫീസിലെത്തി രേഖകൾ ആവശ്യപ്പെട്ടു.ഇത് പരിശോധിച്ചതിൽ തന്നെ യോഗ്യരായവരെയാണ് തഴഞ്ഞ് ബന്ധുവിനെ നിയമിച്ചതെന്ന് വ്യക്തമാണെന്ന് ഫിറോസ് പറഞ്ഞു. ജനറൽമാനേജർ തസ്തികയിലേക്ക് യോഗ്യരായവരെ കിട്ടാത്തതിനാൽ കെ.ടി അദീപിനോട് അങ്ങോട്ട് പോയി ആവശ്യപ്പെട്ടത് പ്രകാരമാണ് ജോലി സ്വീകരിച്ചതെന്നായിരുന്നു ആരോപണം സംബന്ധിച്ച് മന്ത്രിയുടെ മറുപടി. മാത്രമല്ല സ്വകാര്യധനകാര്യ സ്ഥാപനത്തിൽ നിന്ന് സർക്കാർ സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനുള്ള വകുപ്പുണ്ടെന്ന വിചിത്ര വാദവും മന്ത്രി ഉയർത്തിയിരുന്നു. ഇതിനെയാണ് തെളിവുകൾ നിരത്തി കൊണ്ട് യൂത്ത്ലീഗ് പ്രതിരോധിച്ചിരിക്കുന്നത്. ഇൻർവ്യൂവിന് വന്ന എല്ലാവർക്കും എം.ബി.എ ബിരുദം ഉണ്ടായിരുന്നതായും എന്നാൽ മന്ത്രി ബന്ധുവിന് മാത്രം ഇതുണ്ടായിരുന്നില്ലെന്നതിനുള്ള തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും എപ്പോൾ വേണെങ്കിലും പുറത്ത് വിടാൻ തയ്യാറാണെന്നും പി.കെ ഫിറോസും പ്രതികരിച്ചു.വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും പി.കെ ഫിറോസ് മാതൃഭൂമിഡോട്കോമിനോട് പ്രതികരിച്ചു. ബന്ധു നിയമന ആരോപണം മന്ത്രി നിഷേധിക്കുന്നുണ്ടെങ്കിലും മാനദണ്ഡം പലതും ബന്ധുവിനുവേണ്ടി ഇളവുചെയ്തിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചിരുന്നു. എന്നാൽ, സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ ഓഫീസറായി ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥന് സർക്കാർ ജോലിയിലേക്ക് എങ്ങനെയാണ് ഡെപ്യൂട്ടേഷൻ നൽകുകയെന്ന ചോദ്യം ഏറെ പ്രസക്തമാണ്. മാത്രമല്ല ഇത്തരത്തിലുള്ള നിയമനം സമ്മതിച്ച് മന്ത്രി സഭയുടെ പ്രത്യേക നിർദേശമുണ്ടായിട്ട് പോലും ഇത് പോലും പാലിക്കാതെയായിരുന്നു നിയമനം. ഇതും കെ.ടി ജലീലിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഭിമുഖത്തിന് വരാതിരുന്ന ഒരാളെ കോർപ്പറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് ബന്ധപ്പെട്ടു. അഭിമുഖത്തിന് ഹാജരാവാതിരുന്ന മന്ത്രിബന്ധു അദീപിനെയാണ് ചെയർമാൻ അങ്ങോട്ട് വിളിച്ച് ജോലി സ്വീകരിക്കുമോ എന്നഭ്യർഥിച്ചത്. എം.ബി.എ. യോഗ്യതയില്ലാത്ത അദീപിനെയാണ് ജനറൽ മാനേജർ തസ്തികയ്ക്ക് അർഹനായി കണ്ടെത്തിയത്. നേരത്തേ എം.ബി.എ. യോഗ്യത വേണമെന്ന് നിഷ്കർഷിച്ചിരുന്നെങ്കിലും ഇത് പിന്നീട് ബിടെക്കും യോഗ്യതയായി ചേർത്ത് ഉത്തരവിറക്കി. മാറ്റിനിശ്ചയിച്ചത് മന്ത്രിബന്ധുവിന് നിയമനം നൽകാനാണെന്ന ആരോപണവും പ്രസക്തമാണ്. സർക്കാർ വകുപ്പുകളിലോ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജൻസികളിലോ ജോലിചെയ്യുന്നവർക്ക് മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകാൻ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യബാങ്കിൽ ജോലിചെയ്യുന്നയാൾക്ക് എങ്ങനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിനൽകിയെന്നതിനും വ്യക്തമായ വിശദീകരണമില്ല. നേരത്തേ ബന്ധുനിയമനത്തിന്റെ പേരിൽ ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സമാനമായ ആരോപണമാണ് അന്ന് ഉയർന്നത്. അന്ന് ബന്ധുനിയമനവിഷയം വിവാദമായപ്പോൾ, തുടർന്നുള്ള നിയമനങ്ങളിലെല്ലാം സുതാര്യത വരുത്താൻ ബോർഡ്, കോർപ്പറേഷനുകളിൽ എം.ഡി., ജനറൽ മാനേജർമാരെ നിയമിക്കുന്നത് റിയാബ് (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ്) വഴിയായിരിക്കണമെന്നും നിശ്ചയിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2JLFTSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages