ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു; നവംബര്‍ 19ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു; നവംബര്‍ 19ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ആർ ബി ഐ ഗവർണർ സ്ഥാനത്തുനിന്ന് ഊർജിത് പട്ടേൽ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബർ 19ന് നടക്കാനിരിക്കുന്ന ബോർഡ് യോഗത്തിൽ രാജി സമർപ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫ് റിപ്പോർട്ട് ചെയ്തു. സർക്കാരും ആർ ബി ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാർത്ത പുറത്തെത്തുന്നത്. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആർ ബി ഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആർ ബി ഐയുടെ കരുതൽധനത്തിൽനിന്ന് കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടതാണ് ഇതിൽ ഒടുവിലത്തേത്. ആർ ബി ഐയുടെ കരുതൽ ധനത്തിൽനിന്ന് 3.6ലക്ഷം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം ആർ ബി ഐ നിരസിച്ചു. ഹൗസിങ്,ഫിനാൻസിങ് കമ്പനികൾ തകരുന്നത് ഒഴിവാക്കാൻ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം ലഭ്യമാക്കുക, തകരാൻ സാധ്യയുള്ള ബാങ്കുകളെ അതിൽനിന്ന് രക്ഷിക്കാനായി ആർ ബി ഐ ആവിഷ്കരിച്ച പി സി എ ചട്ടങ്ങളിൽ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ. content highlights: urjit patel may resign says report


from mathrubhumi.latestnews.rssfeed https://ift.tt/2SVecLc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages