പുതിയ ശ്രീരാമ പ്രതിമ അയോധ്യയിലേക്കുള്ള ദിശാസൂചകമെന്ന് യോഗി ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

പുതിയ ശ്രീരാമ പ്രതിമ അയോധ്യയിലേക്കുള്ള ദിശാസൂചകമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: പുതുതായി നിർമിക്കുന്ന ശ്രീരാമന്റെ പ്രതിമ അയോധ്യയുടെ സ്വത്വത്തിന്റെ ഭാഗമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ നടക്കുന്ന ദീപാവലി ആഘോഷത്തിനിടെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഫൈസാബാദ് ജില്ലയെ അയോധ്യയായി കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പുനഃനാമകരണം ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലായിരിക്കും രാമന്റെ പ്രതിമ. ഇതിന് പറ്റിയ ഭൂമിയേതാണെന്നുള്ള തീരുമാനം ഉടനുണ്ടാകും. ഒരു ക്ഷേത്രത്തിനുള്ളിലാകും പ്രതിമ സ്ഥാപിക്കുക. ശ്രേഷ്ഠമായ ഈ പ്രതിമ അയോധ്യയുടെ മാർഗ്ഗസ്തംഭമായി മാറുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമക്ക് സമാനമായ ഒരു വൻ പദ്ധതിയാകുമിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തർക്ക പ്രദേശമായ രാമജന്മഭൂമിയിൽ ക്ഷേത്ര നിർമാണം സംബന്ധിച്ച ചോദ്യത്തിന്. അവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നു. അവിടെ ഇനിയും ഉണ്ടാകും. അതേ സമയം ഭരണഘടയുടെ പരിധിക്കുള്ളിൽ നിന്നുക്കൊണ്ടാകുമിതെന്നും യോഗി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് രാമന്റെ പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം യുപി സർക്കാർ നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല. പ്രതിമ നിർമ്മിക്കുന്നതിള്ള ഭൂമിയും കണ്ടെത്തിയിരുന്നില്ല. ജനങ്ങളിൽ നിന്ന് പണം ശേഖരിച്ചുക്കൊണ്ടാകും ഇതിന്റെ നിർമ്മാണമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2zAkJ5v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages