ന്യൂഡൽഹി: ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകന് വിരാട് കോലി കൊടുത്ത മറുപടി വലിയ വിവാദത്തിന് വഴിവച്ചു. കോലിയുടെ ബാറ്റിങ്ങിൽ ഒരു പ്രത്യേകതയുമില്ലെന്നും ഇന്ത്യൻ ബാറ്റ്സ്മാൻമാരേക്കാൾ ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റ്സ്മാൻമാരുടെ കളിയാണ് താൻ ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇന്ത്യ വിട്ട് വേറെ എവിടേയെങ്കിലും പോയി ജീവിക്കൂ എന്നായിരുന്നു കോലി ഇതിന് നൽകിയ മറുപടി. സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ വായിക്കുന്നതിനിടയിലാണ് കോലി ആരാധകന് ഇത്തരത്തിൽ മറുപടി കൊടുത്തത്. വിരാട് കോലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ ഒരു പ്രത്യേകതയുമില്ല. ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്റേയും ഓസ്ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാൻ ആസ്വദിക്കാറുള്ളത് ഇതായിരുന്നു ആരാധകന്റെ കമന്റ്. എന്നാൽ കോലിക്ക് ഇത് അത്ര രസിച്ചില്ല. നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനാണെന്ന് ഞാൻ കരുതുന്നില്ല, ഇന്ത്യയിൽ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങൾ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങൾ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങൾ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇതായിരുന്നു കോലിയുടെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ടെന്നീസ് താരങ്ങളേക്കാൾ റോജർ ഫെഡററെ ഇഷ്ടപ്പെടുന്ന കോലി അങ്ങനെയെങ്കിൽ ഇന്ത്യ വിട്ടുപോകേണ്ടേ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങൾ പാകിസ്താനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണ് കോലിയും സംസാരിക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. Is #Kohli asking his non-Indian fans to leave their country and come to India🤔🤔.. Or to sort their priorities? #WTF pic.twitter.com/tRAX4QbuZI — H (@Hramblings) November 6, 2018 Content Higlights: Virat Kohli slammed for saying don't live in India if you like other countries' cricketers
from mathrubhumi.latestnews.rssfeed https://ift.tt/2APOjWq
via
IFTTT
No comments:
Post a Comment