ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിക്ക് സമീപം ഹർസിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹർസിലെ ഐ.റ്റി.ഡി.പി ജവാന്മാർക്ക് മധുരം നൽകിയായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. While interacting with Army and @ITBP_official Jawans in Harsil, spoke about the numerous steps being taken by the Government of India for the strengthening of the defence sector, welfare of ex-servicemen and highlighted how Indian forces are admired globally for the skills. pic.twitter.com/DFAuJfrQwy — Narendra Modi (@narendramodi) November 7, 2018 മഞ്ഞുമലകളിലെ ഉയരങ്ങളിൽ സൈനികർ ചെയ്യുന്ന സേവനം രാഷ്ട്രത്തിന്റെ കരുത്ത് വർധിപ്പിക്കുകയും 125 കോടി ജനതയുടെ ഭാവിയും സ്വപ്നങ്ങളും സുരക്ഷിതമാക്കുകയുമാണെന്ന് മോദി പ്രതികരിച്ചു. ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്. ആ വെളിച്ചങ്ങൾ നന്മയെ പടർത്തുകയും ഭീതിയെ അകറ്റുകയും ചെയ്യു. സമാനമായ പ്രവർത്തനമാണ് തങ്ങളുടെ ആത്മസമർപ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സൈനികരും നിർവഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. Celebrated Diwali with our valorous Army and @ITBP_official personnel at Harsil in Uttarakhand. India is immensely proud of all those who protect our nation, with utmost dedication and courage. We salute them! pic.twitter.com/siW4Yz2UUd — Narendra Modi (@narendramodi) November 7, 2018 ഇന്ത്യ-ചൈന അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്നും 7,860 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രമാണ് ഹർസിൽ. തുടർന്ന് കേദാർനാഥിലും മോദി സന്ദർശനം നടത്തി. #WATCH: PM Narendra Modi and Jawans of the Indian Armed Forces at Harsil chant Bharat Mata ki Jai and Vande Mataram. #Uttarakhand pic.twitter.com/cwNN6TqE3m — ANI (@ANI) November 7, 2018
from mathrubhumi.latestnews.rssfeed https://ift.tt/2AP5qYb
via
IFTTT
No comments:
Post a Comment