എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് പുറപ്പെട്ട അധ്യാപികയായ ബിന്ദുവിന് നേരിടേണ്ടി വന്നത് വലിയ പ്രശ്‌നങ്ങളായിരുന്നു. സംഭവത്തില്‍ ബിന്ദുവിന് നേരെ കൊലപാതക ഭീഷണി വരെ ഉണ്ടായി. അധ്യാപക ജോലി തുടരാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള പ്രക്ഷോഭങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. ഇപ്പോള്‍ ബിന്ദുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി.
സവര്‍ണ്ണ ജാതി പുരുഷനു മാത്രം ഇന്നും ഒരു മാറ്റവുമില്ല. സാംസ്‌കാരിക ജാഥകളും, പ്രഭാഷണങ്ങളുമായി പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമ്പോള്‍, ബിന്ദു എന്ന ടീച്ചര്‍ അന്ന് യശോദ ടീച്ചര്‍ നേരിട്ട അതേ അപമാനങ്ങള്‍ ഒരു 'തെറിനാമജപ സംഘപരിവാര്‍ 'പോലീസ് മുറയില്‍ നേരിടുകയാണ്.-ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ദശാബ്ദങ്ങള്‍ക്കു മുന്‍പാണ്, വഴിനീളെ അസഭ്യം കേട്ടും അശ്ലീലങ്ങളെ നേരിട്ടും മര്‍ദ്ദനങ്ങളേറ്റു വാങ്ങിയും യശോദ ടീച്ചര്‍ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി ആത്മാഭിമാനയാത്ര നടത്തിയത്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലും സ്‌കൂളിലും അവരനുഭവിച്ച പീഢകള്‍ ചരിത്രം പറയും.
സവര്‍ണ്ണ ജാതി പുരുഷനു മാത്രം ഇന്നും ഒരു മാറ്റവുമില്ല. സാംസ്‌കാരിക ജാഥകളും, പ്രഭാഷണങ്ങളുമായി പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമ്പോള്‍, ബിന്ദു എന്ന ടീച്ചര്‍ അന്ന് യശോദ ടീച്ചര്‍ നേരിട്ട അതേ അപമാനങ്ങള്‍ ഒരു 'തെറിനാമജപ സംഘപരിവാര്‍ 'പോലീസ് മുറയില്‍ നേരിടുകയാണ്.. ലജ്ജാകരമാണ്. നവോത്ഥാന സമരങ്ങളെക്കുറിച്ചു സംസാരിക്കുവാന്‍ നമുക്ക് അര്‍ഹതയുണ്ടാകുന്നത്, പഴയ വിപ്ലവ വീര്യത്തില്‍ അഭിരമിക്കുമ്പോഴല്ല, അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.
ബിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കൂടിയുള്ളതാകണം നമ്മുടെ സമരങ്ങള്‍.
from mangalam.com https://ift.tt/2Fl1OBB
via IFTTT
No comments:
Post a Comment