ന്യുഡല്‍ഹി: ബാബ്‌റി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നത് നേരത്തെയാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരി ആദ്യവാരം മാത്രമേ ബന്ധപ്പെട്ട ബെഞ്ച് വാദം സംബന്ധിച്ച തീയതി നിശ്ചയിക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതിയ ഹിന്ദു മഹാസഭായാണ് കോടതിയെ സമീപിച്ചത. എന്നാല്‍ ഇതു സബേന്ധിച്ച് നേരത്തെ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ജനുവരിയില്‍ വിഷയം പരിഗണിക്കും. ഹര്‍ജിക്ക് അനുമതി നിഷേധിക്കുന്നുവെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇതേ ആവശ്യം ഉന്നയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ദീപാവലി അവധിക്കു ശേഷം കേസ് പരിഗണിക്കണമെന്ന ഒരു അഭിഭാഷകന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു.
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ അയോധ്യ വിഷയത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് വിധി വരാനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് നിലവില്‍ വരുന്ന സൂചന. അതുകൊണ്ടുതന്നെ കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം ഹിന്ദു സംഘടനകള്‍ക്കുണ്ട്.
from mangalam.com https://ift.tt/2qIC5Zy
via IFTTT
No comments:
Post a Comment