മയക്കുമരുന്നിന് അടിയമാണെന്ന് പറഞ്ഞ് മകളെ വിവാഹം ചെയ്തു കൊടുത്തില്ല ; പയ്യന്റെ കുടുംബവും പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിക്കൊന്നു ; സഹോദരനെ മര്‍ദ്ദിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

മയക്കുമരുന്നിന് അടിയമാണെന്ന് പറഞ്ഞ് മകളെ വിവാഹം ചെയ്തു കൊടുത്തില്ല ; പയ്യന്റെ കുടുംബവും പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിക്കൊന്നു ; സഹോദരനെ മര്‍ദ്ദിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു

ഹിംഗോലി: മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിവാഹം ചോദിച്ച യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിക്കെുന്നു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ നടന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സെന്‍ഗാവ് താലൂക്കിലെ ദാത്താഡാ ഗ്രാമത്തിലുള്ളവരാണ് പ്രതി സച്ചിന്‍ സര്‍നറും ഇര കൈലാസ് ഷിന്‍ഡേയും.

കൈലാഷിന്റെ മകളെ വിവാഹം ചെയ്തു തരാമോയെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ അമോല്‍ ഷിന്‍ഡേയോടെ സച്ചിന്‍ സര്‍നര്‍ ചോദിച്ചത് മുതലാണ് സംഭവത്തിന്റെ തുടക്കം. വീട്ടില്‍ ഇക്കാര്യം അമല്‍ പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലോചന നടത്തുകയും സച്ചിന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ആരോപിച്ച് വിവാഹത്തിന് സമ്മതിക്കാതിരിക്കുകയും ചെയ്തു. വിവാഹം നിഷേധിച്ചതിനപ്പുറത്ത് സച്ചിന്‍ മയക്കുമരുന്നിന് അടിമയാണെന്ന കൈലാസിന്റെ ആരോപണം സര്‍നര്‍ കുടുംബത്തില്‍ രോഷം ഉയരാനും ബഹളത്തിലേക്ക് നയിക്കുന്നതിനും കാരണമായി.

പിന്നീട് ഗ്രാമത്തിലെ പൈപ്പിന് സമീപത്ത് വെച്ച് സര്‍നാര്‍ കുടുംബം ഒത്തുചേര്‍ന്ന് കൈലാഷിനെ പിടിക്കുകയും ഇക്കാര്യം ചോദിക്കുകയും ചെയ്തു. വിവാഹാലോചന തള്ളിയത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് ഷിന്‍ഡേയുടെ വയറ്റില്‍ കുത്തുകയും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ചു തന്നെ ഇയാള്‍ മരിക്കുകയും ചെയ്തു. സഹോദരനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെല്ലുകയും ഇടയ്ക്ക് കയറുകയും ചെയ്ത കൈലാഷിന്റെ സഹോദരന്‍ ഭുജംഗ് സിംഗിനും മര്‍ദ്ദനമേറ്റു.

ഗുരുതരമായി പരിക്കേറ്റ് ഭുജംഗ് സിംഗിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും കൈലാഷിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ഹിഗോളി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമോല്‍ഷിന്‍ഡേ നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് സച്ചിന്‍ സര്‍നര്‍ക്കെതിരേ കേസെടുത്തു. ഇയാള്‍ക്കൊപ്പം കിരണ്‍ സര്‍നര്‍, നിതിന്‍ കവാഡേ, വിശ്വനാഥ് കവാഡേ, ഗണേശ് കവാഡേ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. പ്രതികള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം നടന്നു വരികയാണ്. സംഘം ചേര്‍ന്നുള്ള ആക്രമണത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.



from mangalam.com https://ift.tt/2DzUGj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages