തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കുമെന്ന് സൂചന. യുവതി പ്രവേശനം സംബന്ധിച്ച വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കോടതിയില്‍ നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കും യോഗം വിളിക്കുക. നാളത്തെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.
വിധി നടപ്പാക്കാനാണ് കോടതി ഉത്തരവിടുന്നതെങ്കില്‍ അതിന് മറ്റു കക്ഷികളുമായി ആലോചിച്ച് സമവായത്തില്‍ എത്താനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. മുന്‍ വിധി സ്‌റ്റേ ചെയ്ത തത്സ്ഥിതി തുടരാന്‍ ഉത്തരവ് വരികയാണെങ്കില്‍ അത് മുന്‍നിര്‍ത്തി സര്‍ക്കാരിന് പറഞ്ഞുനില്‍ക്കാന്‍ കഴിയും. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതും.
സര്‍വ്വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. സര്‍വ്വകക്ഷിയോഗം വിളിക്കാനുള്ള സമയം കഴിഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മണ്ഡലകാലം ആരംഭിക്കുന്നത്.
from mangalam.com https://ift.tt/2RLTv32
via IFTTT
No comments:
Post a Comment