തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ വധത്തില്‍ ഭാര്യ വിജി ഉപവാസ സമരത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്ച സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് ഉപവാസമിരിക്കുവാനും പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്നാണ് വിജി മാധ്യമങ്ങളോട് പറഞ്ഞു.
വാഹനം ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഡിവൈഎസ്പി ഹരികുമാര് പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. ഇതിന് ശേഷം ഹരികുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാത്തതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ഭാര്യയുടെ പ്രതിഷേധം. ഇതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍, ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അന്വേഷിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
from mangalam.com https://ift.tt/2qEZDhY
via IFTTT
No comments:
Post a Comment