ചെന്നൈ: എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന യുവതികള്‍ക്ക് പരിശീലനം വാഗ്ദാനം ചെയ്ത് നഗ്നഫോട്ടോയെടുക്കുകയും അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന ഐടി സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
സേലൈയാര്‍ സ്വദേശിയായ 35 കാരന്‍ അഴകു സുന്ദരം എന്ന സെന്തില്‍ രാജയാണ് അറസ്‌റിലായത്. ജോലി തേടിവരിയും ഇരയാക്കപ്പെടുകയും ചെയ്ത ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ഇ്യാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയ്ക്ക് ഓഫീസില്‍ വെച്ച് പൂരിപ്പിച്ചു വാങ്ങിയ അപേക്ഷയോടൊപ്പം 20,000 രൂപ കൂടി വാങ്ങിയിരുന്നു. ഫോറം പൂരിപ്പിക്കുമ്പോള്‍ കുടിക്കാന്‍ ഒരു ശീതളപാനീയം നല്‍കി. പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. അവര്‍ പിന്നീട് ഇവിടെ നിന്നും പോകുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തി. യുവതിയുടെ പരാതിയില്‍ സേലൈയാര്‍ പോലീസ് സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ലൈംഗിക പ്രവര്‍ത്തി കണ്ടാസ്വദിക്കുന്നതില്‍ തല്‍പ്പരനാണ് സുന്ദരമെന്നാണ് അന്വേഷണത്തില്‍ പോലീസിന് കണ്ടെത്താനായിരിക്കുന്നത്.
from mangalam.com https://ift.tt/2RA6fK5
via IFTTT
No comments:
Post a Comment