ആകാശത്ത് വെച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ആകാശത്ത് വെച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു

ഒട്ടാവ: വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്. സെസ്‌ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്.

സെസ്‌ന വിമാനം ചെറു യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടിയെത്തുടര്‍ന്ന് സെസ്‌ന വിമാനം തകര്‍ന്ന് വീണു. യാത്രാ വിമാനം ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വക്താവ് അറിയിച്ചു.



from mangalam.com https://ift.tt/2PKyCb4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages