മൂന്നാമതും പ്രസവിച്ചതില്‍ നാണക്കേട്; ചോരക്കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

മൂന്നാമതും പ്രസവിച്ചതില്‍ നാണക്കേട്; ചോരക്കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍

തൃശ്ശൂര്‍: കയ്പമംഗലത്ത് ചോരക്കുഞ്ഞിനെ ജീവനോടെ കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവും യുവതിയും അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി ഈഴവന്തറ വീട്ടില്‍ അനില്‍കുമാര്‍ (38), ഭാര്യ സുമിത (32) എന്നിവരാണ് അറസ്റ്റിലാണ്.

പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഏറെനേരം കുറ്റിക്കാട്ടില്‍ കിടന്ന് ഉറുമ്പരിച്ചിട്ടും അത്ഭുതകരമായി രക്ഷപെട്ട കുഞ്ഞ് ഇപ്പോള്‍ മുളങ്കുന്നത്തുകാവിലെ തണല്‍ ശിശുഭവനിലെ സംരക്ഷണത്തിലാണ്.

അനില്‍ കുമാറിനും സുമിതയ്ക്കും ഈ കുഞ്ഞിനെ കൂടാതെ മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. അതുകൊണ്ടു തന്നെ ഈ പ്രായത്തില്‍ വീണ്ടുമൊരു കുഞ്ഞുണ്ടാകുന്നത് മാനക്കേടായിരുന്നുവെന്നും അതിനാലാണ് ഈ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വീണ്ടും ഗര്‍ഭിണിയാകുകയായിരുന്നു.



from mangalam.com https://ift.tt/2RA65SZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages