തിരുവനന്തപുരം: പി.കെ. ശശിക്കെതിരെ പരാതി നൽകിയ യുവതി പോലീസിനെ സമീപിക്കുമെന്ന് കരുതുന്നില്ലെന്ന് പി. കെ. ശ്രീമതി എം.പി. യുവതിക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്നും, പരാതിക്ക് പിന്നിൽ പാലക്കാട് ജില്ലയിലെ വിഭാഗീയതയല്ലെന്നും പാർട്ടി അന്വേഷണ കമ്മിഷൻ അംഗം കൂടിയായ പി.കെ. ശ്രീമതി എം.പി. മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകിയ യുവതി യുവജനപ്രസ്ഥാനത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്നയാളാണ്. തനിക്ക് ചില വിഷമങ്ങളുണ്ടായെന്നും, അന്വേഷിക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ ചില വീഴ്ചകളുണ്ടായെന്ന് കണ്ടെത്തി. പാർട്ടിയുടെ ഒരു നേതാവിൽനിന്ന് സംഭവിക്കാൻ പാടില്ലാത്ത സംഭാഷണങ്ങളാണ് ഉണ്ടായത്. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രയോഗങ്ങളും സംഭാഷണത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി നടപടിയെടുക്കാൻ തീരുമാനിച്ചത്- പി.കെ. ശ്രീമതി എം.പി. വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പീഡനപരാതിയിലാണ് ഷൊർണൂർ എം.എൽ.എയായ പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സി.പി.എം. സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. യുവതിയുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മിഷൻ അംഗങ്ങളായ മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എം.പി എന്നിവരുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി. Content Highlights:pk sasi mla suspended from cpim: pk sreemathy mps response
from mathrubhumi.latestnews.rssfeed https://ift.tt/2KxI8cO
via
IFTTT
No comments:
Post a Comment