രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

ലഖ്‌നൗ: രാമക്ഷേത്രത്തിനായി സംഘപരിവാര്‍ സംഘടനകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെ, രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളും അസാദുദീന്‍ ഒവൈസി, അസം ഖാന്‍ തുടങ്ങിയവരും രംഗത്തിറങ്ങണമെന്ന് ഉമാ ഭാരതി ആവശ്യപ്പെട്ടു.

രാമമന്ദിരം ബി.ജെ.പിയുടെ മാത്രം കുത്തകയയ്യ. അത് എല്ലാവരുടേതുമാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഉമാ ഭാരതി പറഞ്ഞു. രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കി ഞായറാഴ്ച അയോധ്യയില്‍ വി.എച്ച്.പിയുടെയും ശിവസേനയുടേയും നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ അണികളെ കൂട്ടിയിരുന്നു.

രാമക്ഷേത്ര വിഷയത്തില്‍ മുന്നറിയിപ്പുമായി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും രംഗത്ത് വന്നു. രാമക്ഷേത്ര വിഷയത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതിയുടെ പ്രമമ പരിഗണനയില്‍ ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകണമെന്നും മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷമയുടെ കാലം കഴിഞ്ഞു, ഇനി പ്രക്ഷോഭത്തിന്റെ കാലമാണെന്നും 92ല്‍ നടന്നത് ഓര്‍മ്മ വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ക്ഷമ കൊണ്ട് കാര്യമില്ല. ഇനി ആളുകളെ സംഘടിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. കോടതി ചിലപ്പോള്‍ മറ്റ് തിരക്കുകളിലാകാം, അല്ലെങ്കില്‍ അവര്‍ക്ക് സമൂഹത്തിന്റെ വികാരം മനസിലാക്കാന്‍ സാധിക്കുന്നുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവര്‍ക്ക് രാമക്ഷേത്രം അതിപ്രധാന വിഷയമായി തോന്നാത്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.



from mangalam.com https://ift.tt/2BxNula
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages