തിരുവനന്തപുരം/പാലക്കാട്: പി.കെ ശശിക്കെതിരായ പാര്‍ട്ടിയുടെ അച്ചടക്ക ശരിവച്ച് അന്വേഷണ കമ്മീഷന്‍ അംഗം കൂടിയായ പി.കെ ശ്രീമതി എം.പി. ശശി ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പരാതിയില്‍ വലിയ പരിശോധന നടന്നു. പരാതിക്കാരി പോലീസിനെ സമീപിക്കുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. പാര്‍ട്ടയിലെ വിഭാഗീയത വിഷയമായില്ല. ഒരു പൊതുപ്രവര്‍ത്തന് നിരക്കാത്ത വീഴ്ചകള്‍ ശശിയുടെ ഭാഗത്തുനിന്നും വന്നിട്ടുണ്ട്. പുറത്തുകളയുകയല്ല. തെറ്റുതിരുത്തുകയാണ് വേണ്ടത്. ഒരു പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചുവെന്ന് കണ്ടെത്തിയപ്പോള്‍ ഭാവിയില്‍ മാതൃകയാക്കാനാണ് നടപടിയെന്നും അവര്‍ പറഞ്ഞു. പരാതി വിവാദമാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലും നടപടിയില്ല. എന്നാല്‍ ശിക്ഷാ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ കമ്മീഷനിലെ മറ്റൊരംഗമായ നിയമമന്ത്രി എ.കെ ബാലന്‍ തയ്യാറായില്ല.
അതേസമയം, ശശിക്കെതിരായ നടപടിയെ സി.പി.എം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ശരിവച്ചപ്പോള്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ എതിര്‍ത്തതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ശശിക്കെതിരെ ഇത്രയും കടുത്ത നടപടി വേണ്ടെന്ന നിലപാടാണ് രാജേന്ദ്രന്‍ എടുത്തത്.
ശശിക്കെതിരായ നടപടിയില്‍ പരാതിക്കാരി തൃപ്തി പ്രകടിപ്പിച്ചതായും സൂചനയുണ്ട്. തുടര്‍ നടപടിയുമായി മുന്നോട്ടുപോകാനില്ലെന്നാണ് അവരുടെ നിലപാട്. വാര്‍ത്തയോട് പ്രതികരിക്കാനും അവര്‍ വിസമ്മതിച്ചു.
വിഭാഗീയത അന്വേഷിക്കാനും ഇന്നു ചേര്‍ന്ന സംസ്ഥാന സമിതിയില്‍ തീരുമാനം വന്നിട്ടുണ്ട്. പാലക്കാട്ടെ വിഭാഗീയത തുടരുന്ന സാഹചര്യം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജില്ലാ ഘടകത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശശിക്കെതിരായ പരാതിക്കു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത ഉണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
വനിതാ പ്രവര്‍ത്തകയോട് പദവിക്ക് നിരക്കാത്ത വിധത്തില്‍ സംസാരിച്ചുവെന്ന് കണ്ടെത്തിയാണ് സംസ്ഥാന സമിതി ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്റു ചെയ്തത്. മൊബൈല്‍ രേഖകളും മറ്റും പരിശോധിച്ച ശേഷമായിരുന്നു പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ മണ്ണാര്‍ക്കാട് ഓഫീസില്‍ വച്ച് പി.കെ ശശി അപമര്യാദയോടെ പെരുമാറാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയെ കുറിച്ച് പരാമര്‍ശമില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി പി.കെ ശശിയും പ്രതികരിച്ചു. പാര്‍ട്ടി തനിക്ക് ജീവനാണ്. പാര്‍ട്ടി അച്ചടക്കം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പി.കെ ശശി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14നാണ് യുവതി പാര്‍ട്ടി തലങ്ങളില്‍ ശശിക്കെതിരെ പരാതി നല്‍കിയത്.
from mangalam.com https://ift.tt/2KxIhgm
via IFTTT
No comments:
Post a Comment