മഞ്ചേരി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അര്‍ധരാത്രി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമാണ്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. പെട്ടെന്നുണ്ടായ ഹര്‍ത്താലില്‍ നിരവധി പേരാണ് വലഞ്ഞത്. ഈ സാഹചര്യത്തില്‍ യുവ ഡോക്ടര്‍ ഷിംന അസീസിന്റെ ചില ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയെ ശബരിമല കയറാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്ത് നീക്കിയതിന് സംസ്ഥാനത്തുടനീളം ഉള്ളവരുടെ ചലനസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ യുക്തിയെന്താണ്? ഡോക്ടര്‍ ചോദിക്കുന്നു.
ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഇത് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ കുറച്ച് പേരും അവരുടെ അധ്യാപികയുമാണ്. ഞങ്ങളുടെ പേരുകളോ മറ്റു വിവരങ്ങളോ അപ്രസക്തമാണ്. ഞങ്ങളിന്ന് പുലര്‍ച്ചേ ആറിന് വയനാട് വെറ്റിനറി സര്‍വ്വകലാശാലയിലേക്ക് കോളേജ് ബസില്‍ ഒരു പഠനയാത്രക്കായി ഒരുങ്ങി വന്നവരായിരുന്നു. കൂടെയുള്ള അദ്ധ്യാപകര്‍ വഴിയില്‍ പലയിടങ്ങളില്‍ നിന്നായി കൂടെ ചേരുമെന്ന ധാരണയില്‍ നാട്ടുകാരിയായ അധ്യാപികക്കാണ് കുട്ടികളുമായി പുറപ്പെടേണ്ട ചുമതല ലഭിച്ചത്. പുലര്‍ച്ചേ രണ്ടേ മുക്കാലോടെ അന്തരീക്ഷത്തില്‍ നിന്നും പൊടുന്നനേ പ്രഖ്യാപിക്കപ്പെട്ട ഒരു ഹര്‍ത്താല്‍ ഞങ്ങളുടെ യാത്രയെ ബാധിച്ചു. ഈ ഫോട്ടോയെടുത്ത് മിനിറ്റുകള്‍ക്കകം ഞങ്ങള്‍ യാത്ര റദ്ദാക്കി പിരിഞ്ഞു.
'ഓ, ഒരു സ്റ്റഡി ടൂര്‍ മുടങ്ങിയാല്‍ ഇപ്പോ എന്താവാനാ, ഇവിടെ ഹര്‍ത്താലിന്റന്ന് ആശുപത്രിയില്‍ പോകാന്‍ വണ്ടി കിട്ടാതെ മനുഷ്യര്‍ ചക്രശ്വാസം വലിക്കുന്നു !' എന്നൊരു ചിന്ത തലച്ചോറിലെ ഏതെങ്കിലും മൂലയിലെ കോശത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടവരാണ് നിങ്ങളെങ്കില്‍, ഇത്തരം കൊള്ളരുതായ്മകളോട് നിങ്ങളുടെ ബുദ്ധി സന്ധിയൊപ്പിട്ട് കഴിഞ്ഞുവെങ്കില്‍, ബാക്കി കൂടി വായിക്കൂ...
- ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയെ ശബരിമല കയറാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്ത് നീക്കിയതിന് സംസ്ഥാനത്തുടനീളം ഉള്ളവരുടെ ചലനസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ യുക്തിയെന്താണ്?
- നാടും നഗരവും ഉറങ്ങികിടക്കുന്ന നേരത്ത് പ്രഖ്യാപിതമായ ഹര്‍ത്താലായിട്ട് പോലും 'സംഘികള്‍ നടത്തുന്ന ഹര്‍ത്താലാണ്, കുഴപ്പമുണ്ടാകും. വീട്ടിലിരിക്കാം' എന്ന് മലയാളി ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെങ്കില്‍, അത്രമേല്‍ നമ്മളും വര്‍ഗീയതയെ ഭയന്ന് തുടങ്ങിയില്ലേ? കലാപങ്ങള്‍ ഉണ്ടാക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് തടസ്സം നമ്മുടെ വിദ്യാഭ്യാസവും ഐക്യവും സാമാന്യബോധവുമെല്ലാമാണ്. പക്ഷേ, ജാതിയും മതവും ഉറക്കുത്തന്‍മാരെപ്പോലെ നമ്മളെ തുരന്ന് തുടങ്ങുന്നത് നമ്മള്‍ അറിയുന്നില്ലെന്നുണ്ടോ? നമ്മള്‍ ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കേണ്ടതല്ലേ?
- ഇന്നലെ നെടുമ്പാശ്ശേരിയിലും ഇന്ന് നടുറോഡിലും നമ്മള്‍ അസ്വസ്ഥരാണ്. അതിന് കാരണം, അവരെ മാത്രം ബാധിക്കുന്ന ഒന്നുമാണ്. പൊതു ഇടങ്ങളാണ് കൈയ്യേറപ്പെടുന്നത്. നാളെ ഇതൊന്നും പോരാഞ്ഞ് ഇവര്‍ നമ്മുടെ ആരാധനാലയങ്ങളും വീടുകളും തേടി വന്നേക്കും. ഒരു മതവിഭാഗത്തെ മാത്രം സംബന്ധിക്കുന്ന ആചാരത്തിന്റെ പേരില്‍ എന്തിനാണ് പൊതുസമൂഹം സഹിക്കേണ്ടി വരുന്നത്?
- ശബരിമലയിലെ സ്ത്രീപ്രവേശമോ കലാപസാധ്യതയോ അരി വാങ്ങാന്‍ കാശില്ലാത്തവന്റെ വിഷയമല്ല. ഇന്ന് രാവിലെ ഉറങ്ങിയുണരുമ്പോള്‍ പത്ത് പുത്തന്‍ കൈയില്‍ വരുന്ന എന്തെങ്കിലും ജോലി പറഞ്ഞുറപ്പിച്ച് വെച്ച എത്രയോ മനുഷ്യര്‍ ഒന്നിനും കഴിയാതെ വീട്ടില്‍ പെട്ടിട്ടുണ്ടാകും. കല്യാണങ്ങളും വിശേഷങ്ങളും ഏറ്റവും വലിയ വിശേഷമായ രോഗങ്ങളും മരണവുമുണ്ടാവും. അവരെല്ലാം കടലാസും പേനയുമെടുക്കാന്‍ ഓടുന്നുണ്ടാവും. പോസ്റ്ററുകളെഴുതി ഒട്ടിച്ച് വേണല്ലോ വാഹനമെടുക്കാന്‍. റയില്‍വേ സ്റ്റേഷന്‍/എയര്‍പോര്‍ട്ട്/ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വന്നിറങ്ങുന്നവര്‍? മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ പോലും ദുരിതമാണെന്നിരിക്കേ, മുതുപാതിരക്ക് തോന്നിയ പടി ഉണ്ടാക്കി വെച്ച ഹര്‍ത്താല്‍ ദുരന്തമാണ്.
- ഇനി ഏറ്റവും പ്രധാനമായ കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തിലെ ജനജീവിതം ഇന്ന് സ്തംഭിക്കുന്നത് വായ തുറന്നാല്‍ വര്‍ഗീയവിഷം മാത്രം പുറത്ത് വിടുന്ന 'ടീച്ചര്‍' എന്ന സ്ഥാനത്തിന് യാതൊരു അര്‍ഹതയുമില്ലാത്ത കെ.പി.ശശികല എന്ന സ്ത്രീക്ക് വേണ്ടിയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന അക്രമം മാത്രമാണിത്. കലാപമുണ്ടാക്കുകയാണ് അവരുള്‍പ്പെടെ അംഗമായ പാര്‍ട്ടിയുടേയും അവരുടെ സില്‍ബന്ധികളുടേയും ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
- ശബരിമലയുടെ ചാരിത്രം കാക്കാനല്ല, മറിച്ച് കലാപകലുഷിതമായ അവസ്ഥ സൃഷ്ടിച്ച് കേരളത്തിന്റെ ചരിത്രത്തിലേക്ക് കറ വീഴ്ത്താനാണ് ശ്രമങ്ങള്‍. ഏത് ബോധമില്ലാത്തവര്‍ പ്രഖ്യാപിച്ചാലും ഹര്‍ത്താല്‍ വിജയിക്കുന്നൊരിടമായി, അവരുടെ താളത്തിനൊത്ത് തുള്ളുന്നവരായി നമ്മള്‍ മാറുന്നതിനെ നമ്മള്‍ സൂക്ഷിക്കണം.
ഒടുക്കം 'നമ്മളറിയാതെ നമ്മള്‍ വര്‍ഗീയവാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജ്യേട്ടാ' എന്ന് പറയേണ്ട ഗതി വരരുത്.
Dr. Shimna Azeez
from mangalam.com https://ift.tt/2qQvkVR
via IFTTT
No comments:
Post a Comment