പത്തനംതിട്ട: ശബരിമലയില്‍ പോലീസ് നിയന്ത്രണം മറികടന്ന് രാത്രിയില്‍ ദര്‍ശനത്തന് ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോന്നി സ്റ്റേഷനിലാണ് ഇപ്പോള്‍ ശശികല. ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ശശികലയുടെ അറസ്റ്റിനെയും ഹര്‍ത്താലിനെയും പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി.
രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പോലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു. യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. അപ്പോള്‍ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ശാരദക്കുട്ടി ചോദിക്കുന്നു. അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു. ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.-ശാരദക്കുട്ടി പരിഹസിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
എന്താ ഈ കേള്‍ക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക?
രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പോലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു. യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. അപ്പോള്‍ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ഒന്നും പിടികിട്ടുന്നില്ലല്ലോ.
ശശികലയെന്ന യുവതി പടി കയറിപ്പോവുകയും നടയ്ക്കു നേരെ ചെന്നു നില്‍ക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്തിരുന്നെങ്കിലോ? അതിന്റെ ഒരു ഫോട്ടോയും വീഡിയോയും കയ്യില്‍ കിട്ടുകയും കൂടി ചെയ്തിരുന്നെങ്കിലോ? ഒന്നാലോചിച്ചു നോക്കണം...
പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്?
അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു. ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.
തോല്‍പ്പിച്ചു കളഞ്ഞല്ലോ ...
തോല്‍ക്കാനിനിയും സ്ത്രീജന്മം ബാക്കി.
എസ്.ശാരദക്കുട്ടി
17.11.2018
from mangalam.com https://ift.tt/2FBztY6
via IFTTT
No comments:
Post a Comment