‘ശശികല വന്നത് തീര്‍ത്ഥാടനത്തിനല്ല, കുഴപ്പമുണ്ടാക്കാന്‍ ; അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ ആളാക്കി ; ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കാതെ ശ്രീധരന്‍പിള്ള മോഡിയുമായി സംസാരിക്കുകയാണ് വേണ്ടത്’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

‘ശശികല വന്നത് തീര്‍ത്ഥാടനത്തിനല്ല, കുഴപ്പമുണ്ടാക്കാന്‍ ; അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ ആളാക്കി ; ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കാതെ ശ്രീധരന്‍പിള്ള മോഡിയുമായി സംസാരിക്കുകയാണ് വേണ്ടത്’

കോഴിക്കോട്: പ്രശ്‌നം ഉണ്ടാക്കാന്‍ വന്ന കെപി ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയെന്നും പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി ജനങ്ങളോട് പൊറുക്കാന്‍ കഴിയാത്ത തെറ്റു ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമം നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇവിടെകിടന്ന് കോലാഹലം ഉണ്ടാക്കുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കാണുകയും ശബരിമല വിഷയത്തില്‍ ഒരു ഭരണഘടനാഭേദഗതിയെക്കുറിച്ച് സംസാരിക്കുകയുമാണ് വേണ്ടതെന്നും പറഞ്ഞു. ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര പറഞ്ഞതുപോലെ ശബരിമലയെ പ്രത്യേക മത വിശ്വാസത്തിന്റെ പരിഗണനയില്‍ പെടുത്തിയുള്ള ഭരണഘടനാഭേദഗതി മാത്രമാണ് ശബരിമല വിഷയത്തില്‍ ശാശ്വതമായ പരിഹാരത്തിന് മാര്‍ഗ്ഗമെന്നും പറഞ്ഞു. കെപി ശശികല കെട്ടുമായി ശബരിമലയ്ക്ക് പോയത് തീര്‍ത്ഥാടനത്തിനായിരുന്നില്ല.

പ്രശ്‌നമുണ്ടാക്കാന്‍ പോയതാണ്. അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ വലിയ ആളാക്കി മാറ്റി. സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമായിരുന്നു സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണമായത്. മുമ്പ് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തീരുമാനം തിരുത്തിയിട്ടുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആ ജാഗ്രത കാട്ടിയില്ല. സന്നിധാനത്ത് പോലീസ്‌രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

തന്ത്രിയും പന്തളംരാജാവും പറഞ്ഞത് മുഖ്യമന്ത്രി കേള്‍ക്കുന്നത് എന്തുതരം നവോത്ഥാനമാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ശബരിമലയില്‍ പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇത് കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി ജനങ്ങളോട് പൊറുക്കാനകാത്തെ തെറ്റാണ് ചെയ്യുന്നതെന്നും വിമര്‍ശിച്ചു.



from mangalam.com https://ift.tt/2FpGMBK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages