കുട്ടികാലത്തെ പ്രണയം സഫലമാകാതെ വന്നതോടെ പകയായി മാറി, പകരം വീട്ടാന്‍ കാത്തിരുന്നു; അവസരം കിട്ടിയപ്പോള്‍ യുവതിയെ മകന് മുന്നിലിട്ട് ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

കുട്ടികാലത്തെ പ്രണയം സഫലമാകാതെ വന്നതോടെ പകയായി മാറി, പകരം വീട്ടാന്‍ കാത്തിരുന്നു; അവസരം കിട്ടിയപ്പോള്‍ യുവതിയെ മകന് മുന്നിലിട്ട് ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു

ഔറംഗബാദ്: മകന്റെ മുന്നില്‍ വെച്ച് യുവതിയെ ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും മകനെയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു.

അല്‍പസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്‍മുമ്പില്‍വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരണ്‍ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാല്‍ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഇയാള്‍.

യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ചില രേഖകളുമായി പോകുമ്പോഴാണ് ഇയാള്‍ കാറില്‍ കയറ്റിയത്. പീഡനത്തെത്തുടര്‍ന്ന് ഗുരുതര പരുക്കകളേറ്റ യുവതിയേയും മകനെയും ഇയാള്‍ തന്നെയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.



from mangalam.com https://ift.tt/2Q1JEc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages