ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള,തന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. പിഎസ് ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം കോടതിയലക്ഷ്യമല്ല ഇവരുടെ നടപടി. ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത് എന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ആകില്ല, അവ പരിഗണിക്കാനും ആകില്ലെന്നും തുഷാർ മേത്ത വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി ,എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2qGB5oV
via
IFTTT
No comments:
Post a Comment