വഴിയില്‍ കുടുങ്ങിയ യുവതിയെ സഹായിച്ച യാചകന് വീട് വാങ്ങാന്‍ ദമ്പതികള്‍ പിരിച്ചെടുത്തത് നാലുലക്ഷം ഡോളര്‍ ; 'ഗോ ഫണ്ട് മീ' യ്ക്ക് പിന്നിലെ കഥ പണം തട്ടാന്‍ നടത്തിയ ശുദ്ധ തട്ടിപ്പെന്ന് പ്രോസിക്യുട്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

വഴിയില്‍ കുടുങ്ങിയ യുവതിയെ സഹായിച്ച യാചകന് വീട് വാങ്ങാന്‍ ദമ്പതികള്‍ പിരിച്ചെടുത്തത് നാലുലക്ഷം ഡോളര്‍ ; 'ഗോ ഫണ്ട് മീ' യ്ക്ക് പിന്നിലെ കഥ പണം തട്ടാന്‍ നടത്തിയ ശുദ്ധ തട്ടിപ്പെന്ന് പ്രോസിക്യുട്ടര്‍

വഴിയില്‍ കണ്ടെത്തിയ വീടില്ലാത്ത യാചകന് വേണ്ടി സാമൂഹ്യമാധ്യമം വഴി 40,0000 ഡോളര്‍ ശേഖരിക്കുകയും പണം നല്‍കിയില്ലെന്ന് പറഞ്ഞ് യാചകന്‍ കോടതിയെ സമീപിച്ച സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമുണ്ടാക്കിയ കഥ മൂന്ന്‌പേരും ചേര്‍ന്ന് ഉണ്ടാക്കി എടുത്ത ഉടായ്പ്പ് പരിപാടിയെന്ന് ആരോപണം. ജോണി ബോബിറ്റ് എന്ന യാചകനും കേറ്റ് മക് ക്‌ളൂര്‍, മാര്‍ക്ക ഡി അമിക്കോ എന്ന ദമ്പതികളും ചേര്‍ന്ന അമേരിക്കയില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ കോറിയിട്ട സംഭവം ഒരു പക്ഷേ ഒരു നെടുങ്കന്‍ നുണയുടെ പശ്ചാത്തലത്തില്‍ സൃഷ്ടിച്ചെടുത്ത വ്യാജ ഭാവനയാകാമെന്ന് ആരോപിച്ചിരിക്കുന്നത് ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍ സ്‌കോട്ട് കോഫിനയാണ്.

വ്യാഴാഴ്ച ഇക്കാര്യത്തില്‍ കോഫിന വാര്‍ത്താസമ്മേളനം നടത്തി. ലോകത്തുടനീളമുള്ള കാരുണ്യവാന്മാരായ മനുഷ്യരില്‍ നിന്നും പണം തട്ടാന്‍ മൂവര്‍ സംഘം മെനഞ്ഞെടുത്ത തട്ടിപ്പുകഥയാണ് ബോബിറ്റിന്റേതെന്നാണ് കോഫിന പറഞ്ഞത്. ഗ്യാസ് തീര്‍ന്ന് കാര്‍ വഴിയില്‍ കുടുങ്ങിക്കിടന്നതിനെ തുടര്‍ന്ന് മക് ക്‌ളൂറിനെ രക്ഷിക്കാന്‍ കയ്യിലിരുന്ന അവസാന സമ്പാദ്യമായ 20 ഡോളര്‍ നല്‍കിയ ബോബിറ്റിനെ സഹായിക്കാന്‍ മക് ക്‌ളൂറും ഭര്‍ത്താവ് മാര്‍ക്ക് ഡി അമിക്കോയും ചേര്‍ന്ന് വീടില്ലാത്തവന് വീടു വെച്ചു കൊടുക്കുക എന്ന പ്രചരണത്തില്‍ 'ഗോ ഫണ്ട് മീ' എന്ന പ്രചരണം നടത്തുകയും കേവലം 10,000 ഡോളറര്‍ ലക്ഷ്യമിട്ട ഇവര്‍ക്ക് നാലു ലക്ഷം ഡോളര്‍ പിരിഞ്ഞുകിട്ടുകയും ചെയ്‌തെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പണത്തിന്റെ ചെറിയ ഭാഗം മാത്രം നല്‍കി മക് ക്‌ളൂര്‍-അമിക്കോസ് ദമ്പതികള്‍ പണം വെട്ടിച്ചെന്ന് ആരോപിച്ച് ബോബിറ്റ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ പണം തട്ടാന്‍ വേണ്ടി നുണയ്ക്ക് മേല്‍ കെട്ടിപ്പൊക്കിയ തട്ടിപ്പ് ക്യാമ്പയിനാണ് മൂവരും നടത്തിയത് എന്നാണ് കോഫിനാ ആരോപിച്ചിരിക്കുന്നത്.

സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ മുന്ന് പേര്‍ക്കും അഞ്ചുമുതല്‍ പത്തു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ മൂന്നു പേര്‍ക്കുമെതിരേ ഒരേ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദമ്പതികളുടെ പ്രചരണത്തില്‍ വീണ 14,000 പേരാണ് ബോബിറ്റിനായി പണമെറിഞ്ഞത്. അതേസമയം ബോബിറ്റ് ആഗസ്റ്റില്‍ നിയമനടപടി സ്വീകരിച്ചില്ലായിരുന്നു എങ്കില്‍ തട്ടിപ്പ് പിടിക്കപ്പെടാതെ പോകുമായിരുന്നെന്നും കോഫിനാ പറഞ്ഞു. പണം മുഴുവനും മക് ക്‌ളൂറും ഡി അമീക്കോയും ആഡംബരത്തിനായി ചെലവഴിച്ചെന്നാണ് ബോബിറ്റ് ആരോപിച്ചത്.

ന്യൂ ഈയര്‍ ദിനത്തില്‍ ലാസ്‌വേഗാസില്‍ വിനോദസഞ്ചാരിത്തിന് പോയി, ബിഎംഡബ്‌ള്യൂ കാര്‍ വാങ്ങി, ആഡംബര ബാഗുകള്‍ വാങ്ങി, 9000 ഡോളര്‍ വീതം കടം വീട്ടാനും നല്‍കി. ലാസ് വേഗാസിലെ ഫിലാഡല്‍ഫിയയിലെ അറ്റ്‌ലാന്റിക് സിറ്റിക്ക് സമീപമുള്ള കാസിനോയ്ക്ക് സമീപം വെച്ച് 85,000 ഡോളര്‍ ഇവര്‍ പിന്‍ വലിച്ചതായി ബാങ്ക് രേഖകളും വ്യക്തമാക്കുന്നു. എന്തായാലും കേസില്‍ മൂന്ന് പേരോടും ക്രിസ്മസ് സായാഹ്നത്തില്‍ കോടതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുങ്ങിനടന്ന ബോബിറ്റിനെ ബുധനാഴ്ച ഫിലാഡല്‍ഫിയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. അതേസമയം മക് ക്‌ളൂര്‍-ഡി അമീക്കോ ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017 സെപ്തംബറില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോകുമ്പോള്‍ ഫിലാഡല്‍ഫിയയില്‍ കാറിന്റെ ഗ്യാസ് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയെന്നാണ് മക് ക്‌ളൂര്‍ സംഭവത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്. ഈ സമയത്ത് ഓവര്‍പാസിന് സമീപം തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന ബോബിറ്റ് വരികയും കയ്യിലിരുന്ന 20 ഡോളര്‍ ഗ്യാസ് വാങ്ങാന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത ഗ്യാസ് സ്‌റ്റേഷനില്‍ ചെന്ന് പ്രശ്‌നം പരിഹരിക്കുകയും കാറുമായി പോകുകയും ചെയ്‌തെന്നായിരുന്നു കഥ. ഇതിന് ശേഷം ബോബിറ്റിനായി മക് ക്‌ളൂറും അമീക്കോയും ചേര്‍ന്ന ഗോഫണ്ട് മീ ഓണ്‍ലൈനില്‍ തുടങ്ങുകയായിരുന്നു. 2017 നവംബര്‍ 10 ന് മൂവരും നില്‍ക്കുന്ന ഫോട്ടോയോട് കൂടിയാണ് ആരംഭിച്ചത്്.

അതേസമയം ബോബിറ്റുമായി ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത് ഗോഫണ്ട് മീ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫിലാഡല്‍ഫിയയിലെ ഷുഗര്‍ഹൗസ് കാസിനോയില്‍ വെച്ചായിരുന്നെന്നും ഇവിടെയായിരുന്നു അന്ന് ബോബിറ്റ് താമസിച്ചിരുന്നതെന്നുമാണ് കോഫിനാ ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ 2012 ല്‍ ബോബിറ്റ് കാണിച്ചിരുന്ന ഒരു കഥ തന്നെയാണ് ഗോഫണ്ട് മീ പേജിലും ഉപയോഗപ്പെടുത്തിയതെന്നും കോഫിനാ പറയുന്നു. ഗ്യാസ് തീര്‍ന്നു കാര്‍ കുടുങ്ങിയ ഒരു യുവതിയെ രക്ഷപ്പെടുത്താന്‍ താന്‍ അത്താഴത്തിന് വെച്ച പണമെടുത്തു നല്‍കിയെന്നായിരുന്നു ആ പേജില്‍ ബോബിറ്റ് കാണിച്ചിരുന്നത്. നാഷണല്‍സ് ഡിഫന്‍സ് സര്‍വീസ് മെഡലിന് അര്‍ഹനായ ബോബിറ്റ് മറൈനില്‍ അമ്യൂണേഷന്‍ ടെക്‌നീഷ്യനായി 2002 ഡിസംബര്‍ മുതല്‍ 2004 വരെ ജോലി ചെയ്തിരുന്നതായി മിലിറ്ററി റെക്കോഡിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോഫിനാ പറയുന്നു.



from mangalam.com https://ift.tt/2ze11gq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages