ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്ങ് ജീവനക്കാരനെക്കൊണ്ട് ചെരുപ്പ് തുടപ്പിച്ചത് വിവാദമാകുന്നു. വ്യാഴാഴ്ചയാണ് ഇത്തരത്തില്‍ ചിത്രം പുറത്തുവന്നത്. ഖുഷിനഗറിലെ ബുദ്ധ പിജി കോളജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സംഭവമുണ്ടായിരിക്കുന്നത്.
കുര്‍ത്തയും പാന്റും ധരിച്ച മന്ത്രി ചെരുപ്പ് വൃത്തിയാക്കുന്നതിന് വേണ്ടി വേഷം ഉയര്‍ത്തിക്കൊടുക്കുമ്പോള്‍ ഉദ്യോഗസ്ഥവൃന്തത്തിലുള്ള ഉദ്യോഗസ്ഥന്‍ തുണി ഉപയോഗിച്ച് ചെരുപ്പ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് ചിത്രം പകര്‍ത്തിയത്.
സംഭവത്തിന് ശേഷം കാറിനടുത്തേയ്ക്ക് നടന്ന മന്ത്രി താനൊന്നുമറിഞ്ഞില്ല എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ജീവനക്കാരന്‍ ചെരിപ്പ് വൃത്തിയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഒന്നും ഓര്‍മ്മയില്ല, ചെരിപ്പ് ആരും തുടച്ചു തന്നിട്ടില്ല; എന്നായിരുന്നു പ്രതികരിച്ചത്.
പിന്നീട് മന്ത്രിയെ പിന്തുണച്ച് ഔദ്യോഗിക വക്താവും രംഗത്തെത്തി. മന്ത്രി സ്വയം ചെരിപ്പ് വൃത്തിയാക്കുകയാണ് ചെയ്തതെന്നും ഒരു ചുവപ്പ് തുണിയാണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറയുന്നു. ഇത് ശരിവച്ച് മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ''ചെരിപ്പില്‍ വെള്ളം വീണപ്പോള്‍ ഞാന്‍ സ്വയം വൃത്തിയാക്കുകയായിരുന്നു.'' സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
from mangalam.com https://ift.tt/2Tl4LVZ
via IFTTT
No comments:
Post a Comment