നിലമ്പൂർ: ഷാപ്പുകളിൽ കള്ളല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. ചൂരക്കണ്ടിയിലെ പൗരസമിതി പ്രവർത്തകരുടെ ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം നിലമ്പൂർ എക്സൈസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുങ്കത്തറയ്ക്കടുത്ത ചൂരക്കണ്ടിയിൽ പുതുതായി വരുന്ന കള്ളുഷാപ്പിനെതിരേ രൂപവവത്കരിച്ചതാണ് ഈ പൗരസമിതി. കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോേളജ് വിദ്യാർഥികൾവരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ ഷാപ്പുകളിലെത്തുന്നു. കൂട്ടത്തിൽ പതുക്കെ കള്ളുംരുചിച്ച് ക്രമേണ മദ്യത്തിന് അടിമകളാകുന്നു. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്. ക്ലാസിൽ കള്ള് കൊണ്ടുവന്ന ഹൈസ്കൂൾ വിദ്യാർഥിയെ അധ്യാപകർ പിടികൂടിയത് ഈയിടെയാണ്. കള്ളിനൊപ്പം 'ടച്ചിങ്സ്' വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണംനൽകുന്നത്. ഭക്ഷണവില്പനയ്ക്ക് ഭക്ഷ്യസുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം. ഉപയോഗിക്കുന്ന വെള്ളം മൂന്നുമാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യവകുപ്പിെന്റ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല. നിലമ്പൂർ എക്സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവില്പനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവില്പന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടി പൗരസമിതിക്കു ലഭിച്ച മറുപടിയിൽ പറയുന്നത്. content highlights:toddy shop,food,nilambur,bar,kerala
from mathrubhumi.latestnews.rssfeed https://ift.tt/2OLji9N
via
IFTTT
No comments:
Post a Comment