ശബരിമല: സുരക്ഷ ആറ് മേഖലകളായി തിരിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ശബരിമല: സുരക്ഷ ആറ് മേഖലകളായി തിരിച്ച്

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്തെ ശബരിമലയിലെ സുരക്ഷയ്ക്ക് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്തിനെ ചീഫ് കോ-ഓർഡിനേറ്ററായും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണനെ കോ-ചീഫ് കോർഡിനേറ്ററായും നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ജോയന്റ് ചീഫ് കോ-ഓർഡിനേറ്ററാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണനെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയോഗിച്ചു. ശബരിമലയും പരിസരപ്രദേശങ്ങളും ആറുമേഖലകളായി തിരിച്ചായിരിക്കും സുരക്ഷാസംവിധാനം ഏർപ്പെടുത്തുകയെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പറഞ്ഞു. നാലുഘട്ടങ്ങളിലായി 15,259 പോലീസുകാരെ ശബരിമലയിൽ വിന്യസിക്കും. 55 എസ്.പി/എ.എസ്.പി.മാർ നേതൃത്വം വഹിക്കും. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള കേരള പോലീസ് കമാൻഡോ സംഘവും സന്നിധാനത്ത് ഡ്യൂട്ടിക്കുണ്ടാകും. 20 അംഗങ്ങളുള്ള മറ്റൊരു കമാൻഡോ സംഘം പമ്പയിലുണ്ടാകും. ഏതു സാഹചര്യവും നേരിടാൻ തണ്ടർ ബോൾട്ടിന്റെ സംഘത്തെ മണിയാറിൽ സജ്ജമാക്കിനിർത്തും. ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന 234 പേരടങ്ങുന്ന പ്രത്യേക പോലീസ് സംഘത്തെ പമ്പയിലും സന്നിധാനത്തും വിന്യസിച്ചു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചു. ദുരന്തപ്രതികരണ സേനയുടെ രണ്ടു സംഘങ്ങളും ഉണ്ടാകും. ഒരു വനിതാ ഇൻസ്പെക്ടറും രണ്ടു വനിതാ സബ് ഇൻസ്പെക്ടർമാരും 30 വനിതാ സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പോലീസിന്റെ സംഘവും എത്തിയിട്ടുണ്ട്. ഒന്നാംഘട്ടം നവംബർ 16 മുതൽ 30 വരെ. നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐ.ജി. മനോജ് എബ്രഹാമിന് ചുമതല. മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെ, എരുമേലിയിൽ ഡി.ഐ.ജി. അനൂപ് കുരുവിള എന്നിവർ ചുമതവഹിക്കും. 3,450 പോലീസ് ഉദ്യോഗസ്ഥരെ ഇതിനോടകം വിന്യസിച്ചു. ഇതിൽ 230 പേർ വനിതാ പോലീസുകാർ. രണ്ടാംഘട്ടം നവംബർ 30 മുതൽ ഡിസംബർ 15 വരെ. നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐ.ജി. പി. വിജയനാണ് ചുമതല. മരക്കൂട്ടത്ത് തൃശ്ശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത് കുമാറും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. 3,400 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കുണ്ടാകും. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. മൂന്നാംഘട്ടം ഡിസംബർ 15 മുതൽ 30 വരെ. നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നീസ്ഥലങ്ങളുടെ ചുമതല ഡി.ഐ.ജി. എസ്. സുരേന്ദ്രന്. മരക്കൂട്ടത്ത് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയും എരുമേലിയിൽ ഐ.ജി. വിജയ് സാഖറെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. 4,026 പോലീസുകാർ ഉണ്ടാകും. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. നാലാംഘട്ടം ഡിസംബർ 30 മുതൽ ജനുവരി 16 വരെ. നിലയ്ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപ്. ഡി.ഐ.ജി. അനൂപ് കുരുവിള ജോൺ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി. എസ്. ശ്രീജിത്തും എരുമേലിയിൽ ഐ.ജി. വിജയ് സാഖറെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. 4,383 പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. content highlights: sabarimala,Sabarimala opens today, hevay security


from mathrubhumi.latestnews.rssfeed https://ift.tt/2OLJf8Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages