കംബോഡിയിലെ വംശഹത്യ: രണ്ട് ഖമര്‍ റോഗ് നേതാക്കന്മാര്‍ കുറ്റക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

കംബോഡിയിലെ വംശഹത്യ: രണ്ട് ഖമര്‍ റോഗ് നേതാക്കന്മാര്‍ കുറ്റക്കാര്‍

ഫോം പെന്‍: കംബോഡിയയില്‍ ഖമര്‍ റോഗ് ഭരണകാലത്ത് നടന്ന വംശഹത്യയില്‍ രണ്ട് നേതാക്കള്‍ കുറ്റക്കാരെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തല്‍. ഭരണാധികാരി പോള്‍ പോട്ടിന്റെ വിശ്വസ്തനായ ഉപമേധാവിയായിരുന്ന നൗണ്‍ ചേ (92), രാഷ്ട്രത്തലവന്‍ ആയിരുന്ന ഖെയൂ സാംഫന്‍ (87) എന്നിവരാണ് കുറ്റക്കാരെന്ന് യു.എന്‍ ആസ്ഥാനമായുള്ള ട്രൈബ്യുണല്‍ കണ്ടെത്തി.

ക്രൂരതയ്ക്ക് പേരുകേട്ട ഖമര്‍ റോഗ് കംബോഡിയ ഭരിച്ചിരുന്ന കാലത്ത് 1975 മുതല്‍ 1979 വരെയാണ് വംശഹത്യ നടന്നത്. ചാം മുസ്ലീമുകളെയും വിയറ്റ്‌നാം വംശജരെയുമാണ് കൊന്നെടുക്കിയത്. 16.71 ലക്ഷം മുതല്‍ 18.71 ലക്ഷം പേരെ ഇവര്‍ കൊന്നൊടുക്കിയെന്നാണ് കണക്ക്. കൂട്ടക്കുരുതിക്ക് പുറമേ നശീകരണം, രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കല്‍, കൊടുംപീഡനം, കൊടുംപട്ടിണി, നിര്‍ബന്ധിത ജോലി ചെയ്യിക്കല്‍, നാടുകടത്തല്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എല്ലാം ഖമര്‍ റോഗ് ഭരണകാലത്ത് കംബോഡിയയില്‍ നടന്നിരുന്നു.

മനുഷ്യത്വരഹിതമായ പ്രവൃത്തികളുടെ പേരില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന ഇവര്‍ രണ്ടു പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ കൂടി ലഭിക്കും. ഇവര്‍ക്കെതിരെ നിര്‍ബന്ധിത വിവാഹം, ബലാത്സംഗം, മതപീഡനം തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.



from mangalam.com https://ift.tt/2OKeL7t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages