മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നാല് നായ്ക്കുട്ടികളെ നിസ്സഹായ ആയ അമ്മയുടെ മുന്നിലിട്ട് ചുട്ടുകൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നാല് നായ്ക്കുട്ടികളെ നിസ്സഹായ ആയ അമ്മയുടെ മുന്നിലിട്ട് ചുട്ടുകൊന്നു

ഹൈദരാബാദ്: മിണ്ടാപ്രാണികള്‍ക്കു നേരെയുള്ള മനുഷ്യരുടെ ക്രൂരതയുടെ മറ്റൊരു മുഖംകൂടി. ഹൈദരാബാദില്‍ നാല് നായ്ക്കുട്ടികളെ അവയുടെ അമ്മയുടെ മുന്നിലിട്ട് കത്തിച്ചുകൊന്നു. നിസഹായ ആയ അവള്‍ക്ക് കരയാന്‍ മാത്രമാണ് കഴിഞ്ഞത്. നിര്‍ത്താതെയുള്ള കരച്ചില്‍കേട്ട് എത്തിയ ആളാണ് ജീവനോട് നിന്നുകത്തുന്ന നാല് നായ്ക്കുട്ടികളെ കണ്ടെത്തിയത്.

ഉടന്‍ തന്നെ തീ അണച്ചുവെങ്കിലും മൂന്നെണ്ണം ചത്തുപോയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഒരു നായ്ക്കുട്ടിയില്‍ അല്പം പ്രാണന്‍ ആവശേഷിച്ചിരുന്നു. അതിനെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചുവെങ്കിലും അധികാം വൈകാതെ വേദനയുടെ ലോകത്തുനിന്ന് അവനും പോയി.

ശനിയാഴ്ചയാണ് ഹൈദരാബാദിനു സമീപം ഈ ഭയാനാക സംഭവം നടന്നത്. ആരാണ് നായ്ക്കുട്ടികളോട് ഈ ക്രൂരത ചെയ്തതെന്ന് വ്യക്തമല്ല. പ്രദേശത്തുള്ള സിസിടിവി പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ചത്ത നായ്ക്കുട്ടികളുടെ സമീപത്തിരുന്ന് കരയുന്ന അമ്മയുടെ വീഡിയോയയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. നായ്ക്കുട്ടികളെ കത്തിച്ചുകൊന്ന കേസില്‍ 'പീപ്പിള്‍ ഫോര്‍ ആനിമല്‍സ്' പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ചാണ് പരാതി.

മുന്‍പും ഹൈദരാബാദില്‍ നായ്ക്കുട്ടികളെ ജീവനോടെ കത്തിച്ചുകൊന്ന സംഭവം നടന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണിത്. നായ്ക്കുട്ടികളെ കെട്ടിയിട്ട ശേഷം കത്തിച്ച സംഭവും ഉണ്ടായിട്ടുണ്ട്. ഈ കേസില്‍ ഒരു കൗമാരക്കാരന്‍ അടക്കം ഏതാനും കുട്ടികളെ അറസ്റ്റുചെയ്തിരുന്നു.



from mangalam.com https://ift.tt/2RGbp7o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages