ബന്ധു നിയമന വിവാദം; കെ.ടി ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ബന്ധു നിയമന വിവാദം; കെ.ടി ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്. അടിസ്ഥാന യോഗ്യതകള്‍ പോലും തിരുത്തി മന്ത്രി കെ.ടി.ജലീല്‍ ബന്ധുവിന് നിയമനം നല്‍കിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് കാണിച്ചാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഫിറോസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹജ്ജ് ഹൗസില്‍ വനിതക്ക് മന്ത്രി വഴിവിട്ട് നിയമനം നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുവായ കെ.ടി.അദീപിന് മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് നിയമനം നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കാണിച്ചാണ് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുന്നത്. ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍ ഇല്ലാതിരുന്ന ബന്ധുവിന് വേണ്ടി വിദ്യാഭ്യാസ യോഗ്യതകള്‍ പോലും മന്ത്രി തിരുത്തിയെന്നും യൂത്ത് ലീഗ് കോടതിയെ അറിയിക്കും. നിയമത്തിനൊപ്പം രാഷ്ര്ടീയമായും മന്ത്രിക്കെതിരെ സമരം സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രിയെ വഴി തടയാനും കരിങ്കൊടി കാട്ടാനുമാണ് തീരുമാനം.

എന്നാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാത്ത അദീപിന് താത്പര്യമില്ലെങ്കില്‍ രാജിവെക്കാമെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. ഇതിനിടയില്‍ മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഹൗസില്‍ മന്ത്രിയുടെ നിര്‍ദ്ധേശ പ്രകാരം ഇന്റര്‍വ്യു നടത്താതെ യുവതിക്ക് നിയമനം നല്‍കിയതും വഴിവിട്ടാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.



from mangalam.com https://ift.tt/2z4Rh8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages