മുംബൈ: തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചാല്‍ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിന് അവസാനം. അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികള്‍ ആരേയും വിജയിച്ചതായി കണക്കാക്കാതെ പുതിയ തിരഞ്ഞെടുപ്പ് നടത്തും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
പൊതുതിരഞ്ഞെടുപ്പിന് പുറമെ ഉപതിരഞ്ഞെടുപ്പിലും ത്രിതല തിരഞ്ഞെടുപ്പിലും ഈ കോടതി ഉത്തരവ് ബാധകമായിരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ സംസ്ഥാനത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 2013 സെപ്റ്റംബര്‍ 29നാണ് വോട്ടിങ് മെഷിനില്‍ നോട്ട എന്ന ബട്ടണ്‍ കൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ ഉത്തരവില്‍ നോട്ടവോട്ട് എന്ന പരിഗണനയില്ലാതെ സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് ലഭിക്കുന്നതെങ്കില്‍ അയാളെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു പതിവ്.
തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്കാണ് കൂടുതല്‍ വോട്ട് ലഭിക്കുന്നതെങ്കില്‍ നോട്ട തന്നെ വിജയിക്കുമെന്നും കോടതി ഉത്തരവ് വന്നത്. ഈ ഉത്തരവ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ചെയ്താണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്.
from mangalam.com https://ift.tt/2PflNpV
via IFTTT
No comments:
Post a Comment