മുംബൈ: ഉത്തര്‍പ്രദേശില്‍ അലഹബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് പ്രഗ്യരാജ്, അയോധ്യ എന്നിങ്ങനെ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ സമാനമായ ആവശ്യവുമായി ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം. ഔറംഗബാദ്, ഉസ്മനാബാദ് എന്നീട നഗരങ്ങളുടെ പേര് മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ് ഇക്കാര്യത്തില്‍ എന്നത്തേക്ക് തീരുമാനമെടുക്കുമെന്ന് ശിവസേന ചോദിക്കുന്നു.
ശിവസേന എം.പി സഞ്ജയ് റൗട്ടിന്റെ ട്വീറ്റര്‍ പോസ്റ്റിലാണ് മുഖ്യമന്ത്രി ഫഡ്‌നവീസിനെ പ്രതിരോധത്തിലാക്കുന്നത്. 'യോഗി ആദിത്യനാഥ് അലഹബാദിനെയും ഫൈസാബാദിനെയും യഥാക്രമം പ്രഗ്യരാജ്, അയോധ്യ എന്നിങ്ങനെ മാറ്റുന്നു. എന്നത്തേക്കാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ് ഔറംഗബാദിന്റെ പേര് സംഭാജി നഗര്‍ എന്നും ഉസ്മനാബാദിന്റെ പേര് ധരശിവ നഗര്‍ എന്നും മാറ്റുന്നത്?
योगी अदितयनाथ यांनी फैजाबादचे अयोध्या केले. अलाहाबादचे प्रयाग तिर्थ केले. मुख्यमंत्री देवेंद्रजी औरंगाबादचे संभाजी नगर आणि उस्मानाबादचे धाराशीव कधी करणार?जय हिंद जय महाराष्ट्र जय श्रीराम!— Sanjay Raut (@rautsanjay61) November 7, 2018
യു.പിയില്‍ പേരുമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി അധികാരത്തിലരിക്കുന്ന ഗുജറാത്തിലെ ചില നഗരങ്ങളുടെ പേരുകള്‍ മാറ്റിയെഴുതുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നുമാറ്റുമെന്നാണ് മുഖ്യമന്ത്രി വിജയ് രുപാണി പറഞ്ഞത്.
The demand for renaming of Aurangabad & Osmanabad into Sambhaji Nagar & Dharashiv respectively, is not new with Shiv Sena. This is our long standing demand & this has been raised several times but Congress & NCP opposed it to appease the Muslim voters: Manisha Kayande, Shiv Sena pic.twitter.com/1AfRid6b4n— ANI (@ANI) November 8, 2018
from mangalam.com https://ift.tt/2SUVELh
via IFTTT
No comments:
Post a Comment