തിരുവനന്തപുരം: കാറിന് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട കൊലപ്പെടുത്തിയ സംഭവത്തില്‍ മരണമടഞ്ഞ സനലിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് പോലീസ് കാരണം പറഞ്ഞത് ആത്മഹത്യാ ശ്രമമെന്ന്. തുടക്കത്തില്‍ അവഗണിച്ച പോലീസ് സനലിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക കൊണ്ടുപോകാന്‍ തന്നെ തയ്യാറായത്.
ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സ്ഥലം വിടുകയും ചെയ്തു. ആദ്യം ആത്മഹത്യാശ്രമം എന്ന് പറഞ്ഞ പോലീസുകാര്‍ പിന്നീട് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് വണ്ടിയിടിച്ചതാണെന്ന് പറഞ്ഞത്. സംഭവത്തില്‍ പോലീസിന്റെ വീഴ്ചകള്‍ ഒന്നൊന്നായി പുറത്തു വരുന്നതിനിടയിലാണ് ഇക്കാര്യവും പുറത്തു വരുന്നു. പരിക്കേറ്റയുടന്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ താമസം വരുത്തി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം പോലീസുകാര്‍ ആംബുലന്‍സില്‍ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണെന്നായിരുന്നു വാദം.
മെഡിക്കല്‍ കോളേജില്‍ പോകണമെന്ന ആവശ്യം നിരാകരിച്ചായിരുന്നു നെയ്യാറ്റിന്‍കരയിലേക്ക് പോയത്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിര്‍ദേശിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള സനലിനെ മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്യുന്നത് രാത്രി 10.23 നാണ്. എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി ആംബുലന്‍സിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. പോലീസ് സ്റ്റേഷനിലേക്കായിരുന്നു.
മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നെയ്യാറ്റിൻകര ടിബി ജംക്‌ഷന്‍ വഴി പോകേണ്ടതിനു പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ്കൂളിന്റെയും എസ്ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25 ന് ആംബുലന്‍സ് തിരിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വേഗത്തില്‍ പോയ ആംബുലന്‍സിന്റെ വേഗം കുറയ്ക്കാനും വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.
from mangalam.com https://ift.tt/2zB06Ge
via IFTTT
No comments:
Post a Comment