പനജി: ബി.ജെ.പി പ്രവർത്തകരിൽനിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി. ഗോവ മഹിളാ കോൺഗ്രസ് സെക്രട്ടറി ദിയാ ഷെട്ട്കറാണ് ബി.ജെ.പി പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികളാണ് തനിക്കെതിരെ ഭീഷണി ഉയർത്തിയതെന്ന് ദിയാ ഷെട്ട്കർ ആരോപിച്ചു. കഴിഞ്ഞദിവസം ഫോണിലൂടെയായിരുന്നു ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ശിരോദ്കറിനെതിരെ പ്രചരണം നടത്തുകയോ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുകയോ ചെയ്താൽ കൂട്ടബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ശിരോദ്കറിന്റെ അനുയായിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിൽ വിളിച്ചതെന്നും, വളരെ മോശമായരീതിയിലാണ് അയാൾ സംസാരിച്ചതെന്നും ദിയ ഷെട്ട്കർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും, എന്നാൽ തന്റെ പരാതി പോലീസ് ഗൗരവത്തിലെടുത്തിട്ടില്ലെന്നും ദിയ വ്യക്തമാക്കി. നേരത്തെ കോൺഗ്രസിലായിരുന്ന ശിരോദ്കർ അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇതിനുപിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ശിരോദ്കറിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിനെതിരെ വ്യാപകപ്രചരണം നടത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QltozK
via
IFTTT
No comments:
Post a Comment