ഒട്ടാവ: ചെറുവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്. സെസ്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. സെസ്ന വിമാനം ചെറു യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയെത്തുടർന്ന് സെസ്ന വിമാനം തകർന്ന് വീണു. യാത്രാ വിമാനം ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാൻസ്പോർട്ട് കാനഡ വക്താവ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2qs3sab
via
IFTTT
No comments:
Post a Comment