നിപ്പാ വൈറസ് വീണ്ടും പടരുവാന്‍ സാധ്യതയെന്ന മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

നിപ്പാ വൈറസ് വീണ്ടും പടരുവാന്‍ സാധ്യതയെന്ന മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ അനേകം മരണങ്ങള്‍ക്ക് കാരണമായ നിപ്പാ വൈറസ് വീണ്ടും പടരുവാന്‍ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വൈറസ് വീണ്ടും പടരുന്നത് തടയാൻ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കോഴിക്കോട്ട് 18 പേരുടെ മരണത്തിന് കാരണമായ നിപ്പാ വൈറസ് ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് പടരാന്‍ സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം.

കോഴിക്കോട് ഈ വര്‍ഷം മെയിലാണ് നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ചത്. സംസ്ഥാനത്ത് പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയെന്ന് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്ന നിപ കോഴിക്കോടും പരിസര ജില്ലകളിലും കനത്ത ഭീതി വിതച്ചിരുന്നു. വൈറസിനെ നേരിടാനും പടരുന്നതിന് തടയിടുവാനും കഴിഞ്ഞെങ്കിലും വൈറസ് വീണ്ടും പടരാനുള്ള സാധ്യത തള്ളിക്കളയാതെയുള്ള നീക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇക്കാലയളവില്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചുമ ഉള്‍പ്പെടെ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രിയില്‍ പ്രത്യേക മേഖലകള്‍ സജ്ജീകരിക്കണം എന്നും മെഡിക്കല്‍ കോളെജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കാനും നിര്‍ദേശമുണ്ട്.

തുറസായ സ്ഥലങ്ങളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുന്നതിനു മുൻപ് ജാഗ്രത പാലിക്കണം. നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ജാഗ്രതാ നിർദേശം ആവശ്യപ്പെടുന്നു.



from mangalam.com https://ift.tt/2FOfDZI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages