കൊച്ചി: ശബരമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതീപ്രവേശനത്തിനെതിരേ നടത്തിവന്ന പ്രതിഷേധങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ ബിജെപി ആലോചിക്കുന്നു. ഭക്തര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്നും ആചാരലംഘനം ഉണ്ടായാല്‍ മാത്രം മതി പ്രതിഷേധം എന്നുമാണ് തത്വത്തില്‍ നിലപാട് എടുത്തിട്ടുള്ളത്.
ശബരിമലയില്‍ പ്രതിഷേധം നടത്തി ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കേടതി നിലപാട് എടുത്തത്. അതേസമയം സമരപരിപാടിയുടെ ഭാവി നിശ്ചയിക്കാന്‍ കൊച്ചിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ യോഗം ചേരുന്നുണ്ട്. കോടതിവിധി ഭക്തര്‍ക്ക് അനുകൂലമാണെന്നും കോടതി ഇടപെടല്‍ ശബരിമലയില്‍ ഗുണകരമായ അവസ്ഥ സൃഷ്ടിക്കും എന്നുമാണ് ബിജെപിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
ശക്തമായ പ്രതിഷേധം മൂലം യുവതികള്‍ പ്രവേശിച്ച് ശബരിമലയില്‍ ആചാരലംഘനം ഉണ്ടായില്ലെന്നും കണക്കുകൂട്ടുന്നു. നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്താനിരുന്നതാണ്. എന്നാല്‍ അത് ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നേരത്തേ വിളിച്ച യോഗമാണ് ഇപ്പോള്‍ ചേരുന്നത്. എന്നാല്‍ അടിയന്തിര സംഭവവികാസങ്ങളുടെ പശച്ാത്തലത്തില്‍ അത് ശബരിമല വിഷയം ചര്‍ച്ചയ്‌ക്കെടുക്കുക ആയിരുന്നു. ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സമരം പാടില്ലെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടായത് കഴിഞ്ഞദിവസമായിരുന്നു.
പ്രതിഷേധം മൂലം യുവതികളുടെ പ്രവേശനം തടയാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെങ്കിലും സമരവും അതിന്മേലുള്ള പോലീസ് ഇടപെടലുകളും ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്കിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. മണ്ഡലകാലം തുടങ്ങിയിട്ടും മുന്‍ സീസണുകളെ പോലെയുള്ള ഒരു തിരക്ക് ശബരിമലയില്‍ ഉണ്ടായിട്ടില്ല. പത്തു ദിവസമായി ഭക്തര്‍ സുഗമമായി മലകയറി പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തി മടങ്ങുകയാണ്. നിരോധനാജ്ഞ നാളെ വരെ തുടരുന്ന സാഹചര്യത്തില്‍ എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെല്ലാം സുരക്ഷാസംവിധാനങ്ങള്‍ തുടരുകയാണ്.
അതേസമയം സമരം ബിജെപിയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയായി മാറിയിരുന്നു. ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പുറമേ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സര്‍ക്കാര്‍ സമരത്തെ നേരിടുകയും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പെടുത്തി ജയിലില്‍ ഇടുകയും ചെയ്തിരിക്കുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരേ പല വാറന്റുകളിലായി കേരളത്തില്‍ ഉടനീളമുള്ള കേസുകള്‍ കുത്തിപ്പൊക്കുകയും സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹാജരാക്കുകയും ചെയ്തു.
from mangalam.com https://ift.tt/2FIyXr4
via IFTTT
No comments:
Post a Comment