പോലീസിനെ കളിത്തോക്ക് ചൂണ്ടി പേടിപ്പിച്ച് ഗുണ്ട രക്ഷപെട്ടു; കൂട്ടാളികള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

പോലീസിനെ കളിത്തോക്ക് ചൂണ്ടി പേടിപ്പിച്ച് ഗുണ്ട രക്ഷപെട്ടു; കൂട്ടാളികള്‍ പിടിയില്‍

തൃശ്ശൂര്‍ : പോലീസിനു നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ട രക്ഷപെട്ടു. കൂട്ടാളികളായ നാലുപേരെ പോലീസ് പിടികൂടി. മനക്കൊടി വെളിയന്നൂര്‍ പള്ളിമാക്കല്‍ രോഹിത് കുമാര്‍ (22), പുരടക്കല്‍ ജിതിന്‍ (20), കിഴക്കൂട്ട് നിതിന്‍രാഗ് (24), മുളയം ചവറാംപാടം ചുങ്കത്ത് മിഥുന്‍(22) എന്നിവരെയാണ് എസിപി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വീട് വളഞ്ഞ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ വലിയാലുക്കല്‍ സ്വദേശി വിവേകിനെ പോലീസ് തെരയുന്നു.

നഗരമധ്യത്തില്‍ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പഴ്‌സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച കേസിലാണ് ഗുണ്ടാസംഘം പിടിയിലായത്. രണ്ടു ദിവസം മുന്‍പ് വെളിയന്നൂരിലായിരുന്നു സംഭവം. റോഡരുകില്‍ ഫോണ്‍ വിളിച്ചുകൊണ്ടു നിന്ന എളവള്ളി സ്വദേശി രോഹിതിന് നേര്‍ക്കായിരുന്നു അക്രമം. പ്രകോപനമൊന്നും കൂടാതെ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പാഞ്ഞടുത്ത സംഘം ബൈക്കിന്റെ താക്കോലും പഴ്‌സും പണവും പിടിച്ചു വാങ്ങി. വിവേകിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവ ശേഷം പ്രതികള്‍ കടന്നുകളഞ്ഞുവെങ്കിലും പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തി വളയുകയായിരുന്നു.

ബലപ്രയോഗത്തിലൂടെ നാല് കൂട്ടാളികളെയും കീഴടക്കാന്‍ കഴിഞ്ഞുവെങ്കിലും വിവേക് തോക്കു ചൂണ്ടി. യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് സംയമനം പാലിച്ച തക്കത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.



from mangalam.com https://ift.tt/2rdfxk9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages