ഹൈദരാബാദ്: നാടിനെ നടുക്കി തിരക്കേറിയ റോഡില്‍ കൊലപാതകം. ഹൈദരാബാദിലാണ് സംഭവം. യുവാവ് കത്തി ഉപയോഗിച്ച് മറ്റൊരു യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തില്‍ പലതവണ പ്രതി കുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതകം മറ്റുള്ളവര്‍ നോക്കി നില്‍ക്കുന്നതും മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇതിനിടെ എത്തിയ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ കൊലപാതകത്തില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നുണ്ട്. ചില ബൈക്ക് യാത്രികരും ഓട്ടോക്കാരും നിര്‍ത്തിയെങ്കിലും ഇടപെടാതെ നില്‍ക്കുകയാണ് ഉണ്ടായത്. സംഭവത്തിന്റെ മറ്റൊരു വീഡിയോയില്‍ രക്തത്തില്‍ കുളിച്ച വസ്ത്രങ്ങളുമായി പ്രതി മൃതദേഹത്തിന് സമീപം ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തി.
ഓട്ടോ റിക്ഷ വാടകയ്ക്ക് വിട്ട് നല്‍കി ജീവിക്കുന്ന 29കാരനായ അബ്ദുള്‍ ഖാജയാണ് കൊലപാതകി. ഓട്ടോ ഡ്രൈവറായ 30 കാരന്‍ ഷഖീര്‍ ഖുറേഷിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ മിര്‍ ചൗക്കിലെ നായപുലിലുള്ള തിരക്കേറിയ വഴിയില്‍ വെച്ച് വഴക്കുണ്ടായി. എന്നാല്‍ മറ്റാരും പിടിച്ചു മാറ്റാനോ ഇവരെ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. ഒടുവില്‍ അബ്ദുള്‍ ഖാജ ഷഖീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഖീറിന്റെ മൃതദേഹം പിന്നീട് ഒടമാനിയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
from mangalam.com https://ift.tt/2FQgOYr
via IFTTT
No comments:
Post a Comment